കോഴിക്കോട്: കൊവിഡ് വ്യാപനം ഒഴിവാക്കാൻ വിചാരണത്തടവുകാർക്ക് വീടുകളിൽ ക്വാറന്റൈനിൽ കഴിയാൻ നൽകിയ ഇളവ് തനിക്കും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കൂടത്തായി കേസിലെ മുഖ്യപ്രതി ജോളി സമർപ്പിച്ച ഹർജി സെഷൻസ് കോടതി തള്ളി. ഈ ഇളവ് ഏഴു വർഷം വരെ മാത്രം തടവുശിക്ഷ ലഭിക്കാവുന്ന പ്രതികൾക്കാണെന്നും ഒന്നിലേറെ കൊലപാതകങ്ങൾ നടത്തിയതിന് വിചാരണ നേരിടുന്ന ജോളിക്ക് അനുവദിക്കാനാവില്ലെന്നുമുള്ള സർക്കാർ അഭിഭാഷകന്റെ വാദം അംഗീകരിച്ചാണ് ഹർജി നിരാകരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |