ചേർത്തല:എസ്.എൻ.ഡി.പി യോഗം കേന്ദ്ര വനിതാ സംഘത്തിന്റെ നേതൃത്വത്തിൽ വനിതാ സംഘം അംഗങ്ങൾ തയ്ച്ചെടുത്ത രണ്ട് ലക്ഷം രൂപയുടെ മാസ്കുകൾ കളക്ടർമാർക്ക് കൈമാറി. തൃശൂർ ജില്ലയിൽ കേന്ദ്ര വനിതാ സംഘം സെക്രട്ടറി അഡ്വ.സംഗീത വിശ്വനാഥൻ കളക്ടർ ഷാനവാസിന് മാസ്കുകൾ കൈമാറി സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു. ജില്ലയിലെ വനിതാ സംഘം ഭാരവാഹികളായ രാജശ്രീ,പത്മിനി എന്നിവർ പങ്കെടുത്തു. സംസ്ഥാനത്ത് ഇതുവരെ 20,250 മാസ്കുകളാണ് വനിതാസംഘം കൈമാറിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |