അവസാനം സിമോൻ ദി ബോവ്വെയുടെ ആ മോഹം വർഷങ്ങൾക്കിപ്പുറം സഫലമാകുന്നു. തന്റെ പ്രിയപ്പെട്ടവളെക്കുറിച്ചുള്ള ആ പുസ്തകം പുറത്തിറങ്ങുകയാണ്. തന്റെ രചനകളിലൂടെയും ജീവിതത്തിലൂടെയും വിവാദം സൃഷ്ടിച്ച ഫ്രഞ്ച് എഴുത്തുകാരിയും ചിന്തകയും ഫെമിനിസ്റ്റുമായ സിമോൻ ദി ബോവ്വെയുടെ നോവലാണ് പ്രസിദ്ധീകരണത്തിന് തയ്യാറെടുക്കുന്നത്. വിദ്യാർത്ഥിയായിരുന്ന കാലത്ത് എലിസബത്ത് സാഷ എന്ന കൂട്ടുകാരിയുമായുണ്ടായ തീവ്രമായ പ്രണയത്തെക്കുറിച്ചാണ് ‘ലെസ് ഇൻസെപറബിൾ’ എന്ന നോവലിൽ സിമോൻ പറയുന്നത്. പല കാരണങ്ങളാൽ പ്രസിദ്ധീകരിക്കാനാകാതെ പോയ നോവൽ വരുന്ന ഒക്ടോബറിൽ ഫ്രാൻസിലും വർഷാവസാനം ഇംഗ്ലണ്ടിലും അമേരിക്കയിലും പ്രസിദ്ധീകരിക്കും.
അങ്ങേയറ്റം വൈകാരികവും ദുരന്തപൂർണവുമായിരുന്നു സിമോനിന്റെ പഠന കാലത്തെ ആ പ്രണയം. ബന്ധം. ഇരുവരും യുവതികളായിരുന്നു എന്നതിനേക്കാൾ കൂട്ടുകാരിയുടെ അകാലത്തിലുള്ള മരണമാണ് ആ ബന്ധത്തിന് തിരശ്ശീലയിട്ടതും. സിൽവി എന്ന പെൺകുട്ടിയുടെ കാഴ്ചപ്പാടിലാണ് കഥ വികസിക്കുന്നത്. സിൽവിക്ക് തന്റെ തന്റെ കൂട്ടുകാരി ആൻഡ്രീയെ ആരാധിക്കുക മാത്രമല്ല, ഭ്രാന്തമായി പ്രണയിക്കുകയും ചെയ്തു. ആൻഡ്രി പ്രണയത്തോടെ തന്നെ ഒന്നു നോക്കാനായി എന്തൊക്കെ ചെയ്യാമോ അതൊക്കെ ചെയ്യാൻ സില്‍വി തയാറായിരുന്നു. ഹൈസ്കൂൾ ക്ലാസ്സില്‍ എത്തിയപ്പോഴേക്കും അവർ തമ്മിൽപിരിയാനാവാത്ത കൂട്ടുകാരായി. ആ ബന്ധം ആൻഡ്രിയുടെ മരണം വരെ തുടർന്നു.
21-ാം വയസിലാണ് എലിസബത്ത് സാഷ അസുഖത്തെ തുടർന്ന് മരിക്കുന്നത്. ജീവിതത്തിൽ പിന്നീട് അതേ രീതിയിലും അതിലും തീവ്രവുമായ ഒട്ടേറെ ദുരനുഭവങ്ങളിലൂടെ സിമോന്റെ കടന്നുപോയതിന്റെ തുടക്കമായിരുന്നു അത്. അപ്പോഴൊന്നും ഒരു സ്ത്രീ എന്ന നിലയിൽ ഒരാളുടെ മുന്നിലും അവർ തല കുനിച്ചില്ല. തന്റെ വൈകാരിക അഭിനിവേശങ്ങളെ നിയന്ത്രിക്കാൻ ശ്രമിച്ചിട്ടുമില്ല.
ഫെമിനിസത്തിന്റെ അടിസ്ഥാന പ്രത്യയ ശാസ്ത്രം എന്നു വിശേഷിപ്പിക്കപ്പെടുന്ന ‘ദി സെക്കൻഡ് സെക്സ്’ എന്ന പുസ്തകത്തിന്റെ രചനയ്ക്ക് പിന്നാലെ 1954ൽതന്നെ സിമോൻ ഇൻസെപറബിൾ എഴുതിത്തുടങ്ങിയിരുന്നു. മാസങ്ങൾക്ക് ശേഷം നോവൽ തന്റെ കാമുകനും സാഹിത്യകാരനുമായ ഴാങ്ക് പോൾ സാർത്രിനെയ കാണിച്ചിരുന്നു. എന്നാൽ അദ്ദേഹം നോവലിൽ സംതൃപ്തനായില്ല. 1963ൽ പുറത്തിറങ്ങിയ ഫോഴ്സ ഓഫ് സർക്കുംസ്റ്റാൻസസ് ( “Force of Circumstance) എന്ന് പുസ്തകത്തിൽ ഇൻസെപറബിലിനെക്കുറിച്ച് സിമോൻ പറയുന്നുണ്ട്..
സിമോനിന്റെ ദത്തുപുത്രി സിൽവിയ ദി ലെ ബോൺ ജി ബൊവ്വെയാണ് നോവൽ പ്രസാധനം ചെയ്യാൻ മുന്നിട്ടിറങ്ങിയത്. സിമോഴ ദി ബൊവ്വെയുടെ ആദ്യകാല ജീവിതത്തിലേക്ക് വെളിച്ചം വീശുന്നതായിരിക്കും ജീവിതം.. ലിംഗ സമത്വത്തെയും ലൈംഗികതയെയും കുറിച്ചുള്ള സിമോന്റെ കാഴ്ചപ്പാടുകൾ രൂപീകരിക്കുന്നതിൽ കൂട്ടുകാരിയുമായുമായുള്ള പ്രണയം എങ്ങനെ സ്വാധീനിച്ചുവെന്നും നോവിലിൽ വിശദമാക്കുന്നു.
പിൽക്കാലത്ത് സിമോൻ അസ്തിത്വവാദ ചിന്തയിലൂടെ പ്രശസ്തനായ ഴാങ് പോൾ സാർത്രുമായും പ്രണയത്തിലായിരുന്നു. സാർത്രുമായി പ്രണയം തുടർന്നപ്പോൾ തന്നെ മറ്റു പുരുഷൻമാരുമായും സ്ത്രീകളു
മായും സിമോൻ ലൈംഗിക ബന്ധം പുലർത്തിയിരുന്നു. അധ്യാപികയായിരിക്കെ വിദ്യാർത്ഥിനികളെ പ്രലോഭിപ്പിച്ചു എന്ന് പല തവണ സിമോണിന് മേൽ ആരോപണം ഉയർന്നിട്ടുണ്ട്. അതിന്റെ പേരിൽ അധ്യാപക വൃത്തിയിൽനിന്ന് അവരെ പുറത്താക്കിയിട്ടുമുണ്ട്.
സാർത്രുമായുള്ള ബന്ധം തുടരുമ്പോൾ തന്നെയാണ് അമേരിക്കൻ എഴുത്തുകാരൻ നെൽസൻ അൽഗ്രെനുമായും സിമോൻ ബന്ധപ്പെടുന്നത്. പക്ഷേ, പിന്നീട് അവർവേർപിരിഞ്ഞു. ക്ലോദ് ലാൻസ്മാൻ ആയിരുന്നു സിമോനിന്റെ പിന്നീടത്തെ ജീവിതപങ്കാളി. ബന്ധങ്ങൾഒട്ടേറെയുണ്ടായിരുന്നെങ്കിലും സിമോന്‍ ഒരിക്കലും വിവാഹിതയായില്ല. അവർക്കു കുട്ടികളുമുണ്ടായില്ല. പഠനത്തിനും ഗവേഷണത്തിനും വേണ്ടി മാറ്റിവച്ച ജീവിതത്തിൽ അവര്‍ തുടര്‍ച്ചയായി എഴുതി. ഇന്നും ലോകം ആ കൃതികൾ വായിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |