കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ പല രാജ്യങ്ങളിലും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഈ ദിനങ്ങള്‍ സ്ത്രീകളെ വിപരീതമായി ബാധിക്കുമെന്ന ഒട്ടേറെ പ്രശ്നങ്ങൾ വാർത്തകളായി. ലോക്ക്ഡൗണ്‍ കാലത്തെ നിരാശയകറ്റാന്‍ ഭര്‍ത്താക്കന്മാര്‍ ഭാര്യമാരെ മാനസികവും ശാരീരികവുമായി ഉപദ്രവിക്കുന്നുണ്ടെന്ന് ദേശീയ വനിതാ കമ്മീഷന്‍ പുറത്തുവിട്ട പരാതികളുടെ എണ്ണം സൂചിപ്പിക്കുന്നു. കേരളത്തിൽ നിന്നും ചില പരാതികൾ ഉയർന്നിരുന്നു..
ഇപ്പോഴിതാ അതിഗൗരവകരമായ ഈ വിഷയത്തെ നേരിടാന്‍ സഹായവുമായി സിനിമാതാരങ്ങളും രംഗത്തെത്തിക്കഴിഞ്ഞു.
ഗാർഹിക പീഡനങ്ങൾക്കെതിരെ ഇരുപതുവർഷമായിട്ട് പോരാടുന്ന സ്നേഹ എന്ന എന്‍ജിഒ-യുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായാണ് താരങ്ങള്‍ സഹായമെത്തിക്കുന്നത്. മലയാള നടിമാരായ പൂര്‍ണിമ ഇന്ദ്രജിത്, റിമ കല്ലിങ്കല്‍ എന്നിവര്‍ ഇതിന്റെ ഭാഗമായിക്കഴിഞ്ഞു. സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്ന ചലഞ്ച്, നോമിനേഷന്‍ രീതിയിലാണ് ഇവര്‍ സ്നേഹ എന്‍ജിഒ-യുടെ ഭാഗമായിരിക്കുന്നത്. പൂര്‍ണിമയുടെ നോമിനേഷന്‍ ഏറ്റെടുത്താണ് റിമ സഹായഹസ്തവുമായി എത്തിയത്. ഗീതു മോഹന്‍ദാസ്, അഞ്ജലി മേനോന്‍, പാര്‍വതി ഓമനക്കുട്ടന്‍ എന്നിവരാണ് പൂര്‍ണിമ നോമിനേറ്റ് ചെയ്ത മറ്റ് താരങ്ങള്‍. അബികപിള്ളയാണ് പൂർണിമയെ നോമിനേറ്റ് ചെയ്തിരിക്കുന്നത്.
http:// @snehamumbai_official, എന്ന പേജില്‍ നിന്ന് നിങ്ങള്‍ സഹായിക്കാന്‍ ആഗ്രഹിക്കുന്ന ആളെ കണ്ടെത്തിയ ശേഷം സംഭാവനകള്‍ നല്‍കാനാകും. ഇതിനുശേഷം നിങ്ങളുടെ ചിത്രത്തിനൊപ്പം അവരുടെ പേര് ചേര്‍ത്ത് പോസ്റ്റ് ചെയ്യാവുന്നതാണ്. ബോളിവുഡ് താരങ്ങളായ അഭിഷേക് ബച്ചന്‍, മലൈക അറോറ, കരിഷ്മ കപൂര്‍, ബിപാഷ ബസു, ശില്‍പ ഷെട്ടി, ശ്രുതി ഹസന്‍, കൽക്കി കോച്ലിൻ, എന്നിങ്ങനെ നിരവധിപ്പേര്‍ ഈ സംരംഭത്തില്‍ പങ്കാളികളായിട്ടുണ്ട്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |