മംമ്ത മോഹൻദാസിനെ കേന്ദ്രകഥാപാത്രമാക്കി പ്രശാന്ത് മുരളി സംവിധാനം ചെയ്യുന്ന ലാൽ ബാഗിന്റെ പോസ്റ്റർ പുറത്തിറങ്ങി. നഴ്സിന്റെ വേഷത്തിൽ മംമ്ത ഒരു കുഞ്ഞിനെയും കൈയിലെടുത്തു നിൽക്കുന്നതാണ് പോസ്റ്റർ. ബംഗ്ളൂരുവിൽ ജോലി നോക്കുന്ന മലയാളി നഴ്സിന്റെ വേഷത്തിലാണ് മംമ്ത. ത്രില്ലർ സ്വഭാവമുള്ള കുടുംബ ചിത്രമാണ് ലാൽബാഗ്. നേഹ സക് സേന, തെലുങ്ക് നടി നന്ദിനി റായ്, സിജോയ് വർഗീസ് എന്നിവരാണ് മറ്റു താരങ്ങൾ. പൂർണമായും ബംഗ്ളൂരുവിലാണ് ലാൽ ബാഗ് ചിത്രീകരിച്ചത്. പൈസ പൈസ എന്ന ചിത്രത്തിനുശേഷം പ്രശാന്ത് മുരളി സംവിധാനം ചെയ്യുന്ന സിനിമയാണ് ലാൽബാഗ്. അതേ സമയം ടൊവിനോ തോമസിനൊപ്പം അഭിനയിച്ച ഫോറൻസിക്കാണ് ഒടുവിൽ തിയേറ്ററിൽ എത്തിയ മംമ്ത മോഹൻദാസ് ചിത്രം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |