മലയാളത്തിൽ നിരവധി ശ്രദ്ധേയ സിനിമകളിലൂടെ മുൻനിര നായികയായി തിളങ്ങിയ നടിയാണ് ദിവ്യാ ഉണ്ണി. മിക്ക സൂപ്പർതാരങ്ങളുടെ നായികയായി നടി അഭിനയിച്ചിരുന്നു. വിവാഹശേഷം സിനിമാലോകത്ത് നിന്ന് വിട്ടു നിന്നെങ്കിലും തന്റെ പുത്തൻ വിശേഷങ്ങൾ നടി സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട് . നടി എന്നതിനുപരി ദിവ്യ ഉണ്ണി ഒരു നർത്തകി കൂടിയാണ്. ഇപ്പോഴിതാ നടി തന്റെ കുട്ടിക്കാലത്തെയും ഏറ്റവും ഒടുവിലത്തെയും നൃത്ത രംഗത്തിന്റെ ചിത്രം പങ്കുവച്ചിരിക്കുകയാണ്.
അന്നും ഇന്നും എന്ന അടികുറിപ്പോടുകൂടിയാണ് ദിവ്യ ഉണ്ണി ഫോട്ടോ ഷെയർ ചെയ്തിരിക്കുന്നത്. നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ പൊന്നേത്ത് ഭഗവതി ക്ഷേത്രത്തിൽ വച്ച് നടത്തിയ അരങ്ങേറ്റ ചിത്രമാണ് ആദ്യത്തേത്. അടുത്തിടെ സൂര്യ ഫെസ്റ്റിവലിൽ നിന്നുള്ള ചിത്രമാണ് അടുത്ത ചിത്രം. തന്റെ കോസ്റ്റ്യൂംസ് എല്ലായിപ്പോഴും അമ്മയാണ് തിരഞ്ഞെടുക്കുന്നതെന്നും, അമ്മയുടെ മഞ്ഞ നിറത്തോടുള്ള സ്നേഹം അന്നും ഇന്നും മാറ്റമില്ലെന്നും നടി കുറിപ്പിൽ പറയുന്നു. നിമിഷനേരം കൊണ്ടാണ് ചിത്രം വൈറലായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |