തിരുവനന്തപുരം: കൊവിഡ് കാലത്ത് 24 മണിക്കൂറിനുള്ളിൽ റേഷൻ കാർഡ് കിട്ടുമെന്നറിഞ്ഞ് പതിനായിരത്തോളം പേർ അപേക്ഷിച്ച് കാർഡ് സ്വന്തമാക്കിയെങ്കിലും ആർക്കും സൗജന്യക്കിറ്റ് ലഭിക്കില്ലെന്ന് ഭക്ഷ്യവകുപ്പ് പറയുന്നു.
അതേസമയം ഈ മാസത്തെ റേഷൻ വിഹിതം അടുത്ത ആഴ്ച നൽകുമെന്നാണ് അറിയുന്നത്. അപേക്ഷിച്ച ഭൂരിഭാഗം പേർക്കും കിട്ടിയത് മുൻഗണനേതര (വെള്ള) കാർഡാണ്. അതിൽ ചിലരുടെ അപേക്ഷ സ്വീകരിച്ച് മുൻഗണന കാർഡാക്കി (പിങ്ക്,മഞ്ഞ) മാറ്റിയിരുന്നു.
മനസുവച്ചാൽ കിറ്റ് നൽകാം
മുപ്പത്തിയേഴായിരം പേർ കിറ്റ് വേണ്ടെന്ന് സർക്കാരിനെ അറിയിച്ചിട്ടുണ്ട്. ഇതിന് പുറമെ മഞ്ഞകാർഡുകാർ വാങ്ങാത്ത 8000, പിങ്ക് കാർഡുകാർ വാങ്ങാത്ത 53,000, നീല കാർഡുകാർ വാങ്ങാത്ത ഒരുലക്ഷം കിറ്റുകളും ബാക്കിയുണ്ട്. ഈ കിറ്റുകൾ പുതിയ കാർഡുകാർക്ക് നൽകാവുന്നതേയുള്ളൂ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |