തിരുവനന്തപുരം: ഞായറാഴ്ച ലോക്ക് ഡൗൺ സംസ്ഥാനത്ത് പൂർണം. ആവശ്യസാധനങ്ങൾ വിൽക്കുന്ന കടകളൊഴികെ മറ്റെല്ലാ സ്ഥാപനങ്ങളും അടഞ്ഞുകിടന്നു. മെഡിക്കൽ സേവനങ്ങൾക്കല്ലാത്ത വാഹനങ്ങളൊന്നും നിരത്തിലിറങ്ങിയില്ല. 1813 കേസുകളാണ് ഇന്നലെ രജിസ്റ്റർ ചെയ്തത്. 1738 പേരെ അറസ്റ്റ് ചെയ്തു. 964 വാഹനങ്ങൾ പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്തതിന് 1927 കേസുകളും രജിസ്റ്റർ ചെയ്തു. പലയിടങ്ങളിലും തുറന്ന കടകൾ പൊലീസ് അടപ്പിച്ചു. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കോർപറേഷൻ പരിധിയിൽ കഴിഞ്ഞ ഞായറാഴ്ച നിയന്ത്രണം ഏർപ്പെടുത്തിയിരുന്ന റോഡുകളിൽ ഇന്നലെയും ഗതാഗതം അനുവദിച്ചില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |