തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധി മറികടക്കാനുള്ള സാമ്പത്തിക പാക്കേജിന്റെ മറവിൽ തന്ത്രപ്രധാനമായ ഡിഫൻസ് പ്രൊഡക്‌ഷൻ, ബഹിരാകാശ ഗവേഷണം, ഊർജ്ജം, സിവിൽ ഏവിയേഷൻ മേഖലകൾ, കൽക്കരി ഖനികൾ ഉൾപ്പടെ കോർപറേറ്റുകൾക്ക് കൈമാറാനുള്ള കേന്ദ്ര സർക്കാർ പ്രഖ്യാപനത്തിനെതിരെ കേന്ദ്ര ജീവനക്കാരുടെ കോൺഫെഡറേഷൻ 22ന് രാജ്യവ്യാപകമായി പ്രതിഷേധിക്കും. കേന്ദ്ര ട്രേഡ് യൂണിയനുകളോടൊപ്പം കേന്ദ്ര ജീവനക്കാരും സ്ഥാപനങ്ങൾക്ക് മുമ്പിൽ പ്ലക്കാർഡുമായി പ്രതിഷേധിക്കുമെന്ന് കോൺഫഡറേഷൻ സംസ്ഥാന കമ്മിറ്റി പ്രസിഡന്റ് വി. ശ്രീകുമാർ ജനറൽ സെക്രട്ടറി പി.വി. രാജേന്ദ്രൻ എന്നിവർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |