ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി മേയ് 15ന് പ്രഖ്യാപിച്ചതിനെക്കാൾ കൂടുതൽ തുക സ്വാശ്രയ ഇന്ത്യാ പാക്കേജിൽ ലഭ്യമാക്കുന്നുണ്ടെന്ന് കേന്ദ്രസർക്കാർ വിശദീകരിക്കുന്നു. പ്രധാനമന്ത്രി പ്രഖ്യാപിച്ചത് രാജ്യത്തെ മൊത്തം ഉൽപാദനത്തിന്റെ പത്ത് ശതമാനമായ 20ലക്ഷം കോടിയുടെ പാക്കേജ് ആണ്. ലോക്ക് ഡൗൺ തുടക്കത്തിൽ പ്രഖ്യാപിച്ച 1.70 ലക്ഷം കോടിയുടെ ഗരീബ് കല്യാൺ പാക്കേജും റിസർവ് ബാങ്കിന്റെ ഇളവുകളും അഞ്ച് ഘട്ടങ്ങളായി പ്രഖ്യാപിച്ച 11.02ലക്ഷം കോടിയും ചേർത്ത് 20.97 ലക്ഷം കോടി രൂപയുടെ ആനുകൂല്യങ്ങളാണ് കൊവിഡ് പ്രതിസന്ധി പരിഹരിക്കാൻ ആവിഷ‌്കരിച്ചതെന്ന് മന്ത്രി നിർമ്മല സീതാരാമൻ അറിയിച്ചു.
പാക്കേജ് വിശദാംശങ്ങൾ:
ലോക്ക് ഡൗൺ പ്രഖ്യാപിച്ച മാർച്ച് 22 മുതലുള്ള വരുമാന നഷ്‌ടം നികത്താൻ സംസ്ഥാനങ്ങൾക്ക് : 7,800 കോടി
പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന: 1.70 ലക്ഷം കോടി
ആരോഗ്യ മേഖലയ്‌ക്കുള്ള ആനുകൂല്യങ്ങൾ: 15,000 കോടി
ആകെ 1,92,800 കോടി
റിസർവ് ബാങ്കിന്റെ ആനുകൂല്യങ്ങൾ: 8,01,603 കോടി
മേയ് 13 മുതലുള്ള പ്രഖ്യാപനങ്ങൾ
സൂക്ഷ്‌മ, ഇടത്തരം ചെറുകിട വ്യവസായങ്ങൾക്കുള്ള 3 ലക്ഷം കോടി
അടക്കം ഒന്നാം ഘട്ടം : 5,94,550 കോടി
രണ്ടു ലക്ഷം കോടിയുടെ കിസാൻ ക്രെഡിറ്റ് അടക്കം രണ്ടാം ഘട്ടം: 3,10,000കോടി
ഒരുലക്ഷം കോടിയുടെ കാർഷിക ഫണ്ട് അടക്കം മൂന്നാം ഘട്ടം: 1,50,000 കോടി
8,100 കോടിയുടെ വി.ജി.എഫ് അടങ്ങിയ നാലാം ഘട്ടവും 40,000 കോടിയുടെ തൊഴിലുറപ്പ് അധിക വിഹിതം അടങ്ങിയ അഞ്ചാം ഘട്ടവും ചേർത്ത്: 48,100 കോടി
ആകെ 11,02,650 കോടി
ആകെ പാക്കേജ്: 20, 97,053കോടി (11,02,650+8,01,603+1,92,800)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |