SignIn
Kerala Kaumudi Online
Tuesday, 14 July 2020 10.30 AM IST

ലോക്ക്‌ഡൗണിന് ശേഷം തിയേറ്ററുകൾ നിറയണമെങ്കിൽ മദ്യം കൂടി നൽകണം, നിർദേശവുമായി ദുൽഖർ ചിത്രത്തിന്റെ സംവിധായകൻ

naag

തിയേറ്ററുകളിലേക്ക് ആളെ എത്തിക്കാൻ മദ്യം വില്‍ക്കാനുള്ള ലൈസൻസ് നല്ലതായിരിക്കുമെന്ന നിർദേശവുമായി സംവിധായകൻ നാ​ഗ് അശ്വിൻ. ലോക്ക്ഡൗൺ മൂലം പ്രതിസന്ധിയിലായിരിക്കുന്ന തിയേറ്റർ വ്യവസായത്തെ തിരിച്ചുകൊണ്ടുവരാനുള്ള നിർദേശമായാണ് ബിയർ, വൈൻ ലൈസൻസ് നല്‍കുന്നതിനെക്കുറിച്ച്‌ നാ​ഗ് അഭിപ്രായപ്പെട്ടത്. മറ്റ് പല രാജ്യങ്ങളിലേയും പോലെ ഇവിടെയും മദ്യം തിയേറ്ററുകളിൽ നല്‍കുകയാണെങ്കിൽ കൂടുതൽ ആളുകൾ സിനിമ കാണാൻ എത്തില്ലേ എന്നാണ് സംവിധായകന്റെ ചോദ്യം.

അതേസമയം ഈ നിർദേശത്തിനെതിരെ രൂക്ഷ വിമർശനമാണ് സമൂഹമാദ്ധ്യമങ്ങളിൽ നാ​ഗ് നേരിടുന്നത്. ഇന്ത്യയിൽ മദ്യം ഒരു ലഘുപാനീയം അല്ലെന്നും തിയേറ്ററുകളിൽ വിതരണം ചെയ്യുന്നത് വിഡ്ഢിത്തമാണെന്നുമാണ് ഇക്കൂട്ടരുടെ വാ​ദം. കുടുംബപ്രേക്ഷകരെ ഇത് തിയേറ്ററുകളിൽ നിന്ന് അകറ്റുമെന്നും മറ്റൊരു കൂട്ടർ ചൂണ്ടിക്കാണിക്കുന്നുണ്ട്.

മദ്യം സുലഭമായത് കൊണ്ട് എല്ലാവരും മദ്യപാനികൾ ആകില്ലെന്ന വാദവുമായി ചിലർ സംവിധായകന് പിന്തുണ നല്‍കിയിട്ടുമുണ്ട്. ഉത്തരവാദിത്തത്തോടെയുള്ള മദ്യപാനം സമൂഹം പരിചയിക്കണമെന്നാണ് ഇക്കൂട്ടർ പറയുന്നത്.

കീർത്തി സുരേഷ്, ദുൽഖർ സൽമാൻ എന്നിവർ അഭിനയിച്ച മഹാനടി എന്ന ചിത്രത്തിലൂടെ ശ്രദ്ധയനായ സംവിധായകനാണ് നാ​ഗ് അശ്വിൻ. പ്രഭാസിനെ നായകനാക്കി പുതിയ ചിത്രത്തിനുള്ള തയ്യാറെടുപ്പിലാണ് നാ​ഗ് ഇപ്പോൾ.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: DIRECTOR NAAG ASWIN, MAHANATI MOVIE, CINEMA THEATRE, LOCK DOWN, LIQUOR SUPPLY
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.