പുതിയ കൂട്ടുകാരി ഗൗരി സ് പ്രാറ്റിനെ വിവാഹം കഴിച്ചു എന്ന് വെളിപ്പെടുത്തി ബോളിവുഡ് താരം ആമിർഖാൻ.
" ഗൗരിയും ഞാനും ഗൗരവമായ ബന്ധത്തിലാണ്. ഞങ്ങൾ വളരെ പ്രതിബദ്ധതയുള്ള ഇടത്തിലാണ്. ഞങ്ങൾ പങ്കാളികളാണ്. ഞങ്ങൾ ഒരുമിച്ചാണ്. വിവാഹം എന്നത് എന്റെ ഹൃദയത്തിൽ ഉള്ള ഒന്നാണ്, ഞാൻ ഇതിനകം അവളെ വിവാഹം കഴിച്ചിട്ടുണ്ട്. ഞങ്ങൾ അത് ഔപചാരികമാക്കണോ വേണ്ടയോ എന്നത് മുന്നോട്ട് പോകുമ്പോൾ തീരുമാനിക്കുന്ന കാര്യമാണ്," ആമിർ ഖാന്റെ വാക്കുകൾ.
കഴിഞ്ഞ മാർച്ചിലാണ് ഗൗരി സ്പ്രാറ്റിനെ ആമിർ ലോകത്തിനു പരിചയപ്പെടുത്തിയത്. 25 വർഷമായി സുഹൃത്തായി ഗൗരി കൂടെ ഉണ്ടെന്നും ഇപ്പോൾ താനും ഗൗരിയും പങ്കാളികളാണ് എന്നുമായിരുന്നു ആമിർ വെളിപ്പെടുത്തിയത്.
ഒന്നര വർഷമായി താനും ഗൗരിയും ഒരുമിച്ചാണ് ജീവിക്കുന്നത് എന്ന് ആമിർ വെളിപ്പെടുത്തിയിരുന്നു. ഗൗരി പ്രൊഡക്ഷൻ മേഖലയിൽ ജോലി ചെയ്യുകയാണെന്നും മുംബൈയിലെ തന്റെ വീട്ടിൽവച്ച് സൽമാൻ ഖാനും ഷാരൂഖ് ഖാനും പരിചയപ്പെടുത്തി കൊടുത്ത കാര്യവും ആമിർ വെളിപ്പെടുത്തിയിരുന്നു.അതേസമയം റീന ദത്തയെയാണ് ആമിർ ആദ്യം വിവാഹം കഴിച്ചത് . ആ ബന്ധത്തിൽ രണ്ടുകുട്ടികളുണ്ട്, ജുനൈദും ഇറ ഖാനും. 2005ൽ സംവിധായിക കിരൺ റാവുവിനെ വിവാഹം കഴിച്ചു. എന്നാൽ 2021ൽ ഇരുവരും വേർപിരിഞ്ഞു. ആമിറിന്റെയും കിരണിന്റെയും മകനാണ് ആസാദ്. മുൻഭാര്യമാരുമായി അടുത്ത സൗഹൃദമാണ് ആമിറിന്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |