തിരുവനന്തപുരം:ബാറുകൾ വഴി പാഴ്സലായി മദ്യം നൽകുന്നതിലൂടെ സർക്കാരിന് റവന്യു നഷ്ടം ഉണ്ടാവില്ലന്ന് ബിവറേജസ് കോർപറേഷൻ അറിയിച്ചു. കോർപറേഷന്റെ വെയർഹൗസിൽ നിന്ന് കൺസ്യൂമർഫെഡ്, ബാർ, ബിയർ/വൈൻ പാർലർ കൂടാതെ മറ്റു ലൈസൻസികൾക്കും മദ്യം നൽകുന്നത് കോർപറേഷൻ നിശ്ചയിച്ചിട്ടുള്ള ഹോൾസെയിൽ വിലയ്ക്കാണ്. അതേ രീതിയിൽ തന്നെയായിരിക്കും ഇപ്പോഴും ബാറുകൾക്കു മദ്യം നൽകുക. വില്പന നികുതിയും ഉൾപ്പെടുത്തിയായിരിക്കും വില ഈടാക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |