ന്യൂഡൽഹി: രാജ്യത്തെ ഞെട്ടിച്ച് വീണ്ടും രണ്ട് വ്യത്യസ്ത വാഹനാപകടങ്ങളിൽ കുടിയേറ്റ തൊഴിലാളികൾ മരിച്ചു. രണ്ട് അപകടങ്ങളിൽ ഏഴ് കുടിയേറ്റ തൊഴിലാളികളാണ് മരിച്ചത്. മഹാരാഷ്ടയിൽ നാല് പേരും ഉത്തർപ്രേദശിൽ മൂന്ന് പേരുമാണ് മരിച്ചത്. മഹാരാഷ്ട്രയിൽ നിന്ന് ജാർഖണ്ഡിലേക്ക് കുടിയേറ്റ തൊഴിലാളികളുമായി പോവുകയായിരുന്ന ബസ് ട്രക്കിലിടിച്ചാണ് നാല് പേർ മരിച്ചത്. പരിക്കേറ്റ 15 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഉത്തർപ്രദേശിലെ മഹോബയിൽ വാഹനം മറിഞ്ഞാണ് മൂന്ന് കുടിയേറ്റ തൊഴിലാളികൾ മരിച്ചത്. 12 പേർക്ക് പരിക്കേറ്റു. മരിച്ച മൂന്ന് പേരും സ്ത്രീകളാണ്. ഇന്നലെ രാത്രി ഝാൻസി മിസപുർ ഹൈവേയിലാണ് അപകടം ഉണ്ടായത്. ഡൽഹിയിൽ നിന്ന് തൊഴിലാളികളുമായി എത്തിയ വാഹനമാണ് അപകടത്തിൽപ്പെട്ടത്. 17 പേർ വാഹനത്തിൽ ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |