ചേർത്തല: ലോക്ക് ഡൗൺകാലത്ത് ശ്രീനാരായണ എംപ്ലോയീസ്‌ഫോറവും ശ്രീനാരായണ പെൻഷണേഴ്‌സ് കൗൺസിലും സംയുക്തമായി സംഘടിപ്പിച്ചു വരുന്ന ഗുരുവന്ദനം മത്സരങ്ങളുടെ നാലാം ഭാഗമായി പോസ്റ്റർ ഡിസൈനിംഗ് മത്സരം നടത്തും. മദ്യം വിഷമാണ്,അതുണ്ടാക്കരുത്, കൊടുക്കരുത്; കുടിക്കരുത്'എന്ന സന്ദേശ പ്രഖ്യാപനത്തിന്റെ ശതാബ്ദി വർഷമായ 2020 ൽ മദ്യം വിഷമാണ് എന്ന വിഷയത്തെ അടിസ്ഥാനമാക്കിയാണ് മത്സരം.വാട്ട്സ് ആപ്പിൽ സാധാരണ പോസ്റ്റ് ചെയ്യാവുന്ന സൈസിൽ തയ്യാറാക്കി പോസ്റ്റർ ഡിസൈൻ ചെയ്ത് അപ്‌ലോഡ് ചെയ്യണം.രണ്ട് വിഭാഗമായാണ് മത്സരം.ആദ്യ വിഭാഗം 15 മുതൽ 25 വയസുവരെയും രണ്ടാമത്തേത് 26 വയസുമുതലുള്ളവർക്കും. 20 മുതൽ ജൂൺ 5 രാത്രി 12 മണിവരെ പോസ്റ്റർ അപ്‌ലോഡ് ചെയ്യാം.രണ്ട് വിഭാഗത്തിലും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്നവർക്ക് സമ്മാനം നൽകും.കൂടുതൽ വിവരങ്ങൾക്ക്: http://www.snsamabhavana.in ,പി.വി.രജിമോൻ(കോ-ഓർഡിനേറ്റർ) 9446040661,എസ്.അജുലാൽ(പ്രസിഡന്റ്) 9446526859.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |