കോഴിക്കോട്: വ്രതനാളുകളിൽ നേടിയെടുത്ത വിശുദ്ധിയും സഹജീവി സ്‌നേഹവും കൊവിഡിൽ പ്രയാസമനുഭവിക്കുന്ന കുടുംബങ്ങളെ സഹായിക്കാൻ ഉപയോഗിക്കണമെന്ന് കെ.എൻ.എം പ്രസിഡന്റ് ടി.പി.അബ്ദുള്ളക്കോയ മദനിയും ജനറൽ സെക്രട്ടറി എം.മുഹമ്മദ് മദനിയും ഈദ് സന്ദേശത്തിൽ അഭ്യർത്ഥിച്ചു. തൊഴിൽ നഷ്ടപ്പെട്ടവരെ സഹായിക്കാൻ എല്ലാവരും മുന്നോട്ടു വരണം. പരീക്ഷണങ്ങളുടെ മുമ്പിൽ വിശ്വാസത്തിന്റെ കരുത്തിൽ പിടിച്ചുനിൽക്കാൻ കഴിയണം. ഒഴിഞ്ഞു കിടക്കുന്ന പള്ളിപ്പറമ്പുകളും സ്ഥാപനങ്ങളുടെ പേരിലുള്ള തരിശു നിലങ്ങളും കൃഷിയോഗ്യമാക്കാൻ എല്ലാവരും തയ്യാറാകണം. അനാവശ്യ യാത്രകൾ ഒഴിവാക്കി പ്രതിരോധ പ്രവർത്തനങ്ങളിൽ സഹകരിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |