തിരുവനന്തപുരം:യു.ഡി.എഫിലെ ചില ഘടകക്ഷികൾ എൽ.ഡി.എഫിൽ എത്തുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ഒരു വാർത്താചാനലിനോട് സംസാരിക്കവെയാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.കേരള കോൺഗ്രസിലെ തർക്കം മൂക്കും. അവർ സ്വീകരിക്കുന്ന രാഷ്ട്രീയ നിലപാട് പരിശോധിച്ചാകും പാർട്ടി തീരുമാനമെടുക്കുകയെന്നും ആരുടെ മുന്നിലും എൽ.ഡി.എഫ് വാതിലടച്ചിട്ടില്ലെന്നും അദ്ദേഹം കോടിയേരി പറഞ്ഞു.
തുടർഭരണത്തിനുള്ള സാധ്യത കേരളത്തിലുണ്ടെന്നുപറഞ്ഞ കോടിയേരി വീണ്ടും എൽ.ഡി.എഫിന് അധികാരത്തിൽ വരുമെന്ന പ്രതീക്ഷയാണ് പാർട്ടി പ്രവർത്തകർക്കുള്ളതെന്നും ബിജെപി- കോൺഗ്രസ് അച്ചുതണ്ടിനെ തകർക്കാൻ എൽ.ഡി.എഫിനാകുമെന്നും കോടിയേരി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |