ലോക് ഡൗൺ കാലത്തെ നർത്തകിയുടെ കഥയുമായി 'ലോല". നവാഗതനായ രമേശ് .എസ് .മകയിരം രചനയും സംവിധാനവും ചെയ്യുന്ന ചിത്രത്തിന്റെ പോസ്റ്റർ പുറത്തിറങ്ങി. 'ലോല സ്ത്രീപക്ഷ സിനിമയാണ്,ലോക് ഡൗൺ കാലത്ത് ഒരു നർത്തകിയുടെ ജീവിതത്തിൽ നടക്കുന്ന ചില സംഭവങ്ങളാണ് ചിത്രം പറയുന്നത്. സംഗീതത്തിനും നൃത്തത്തിനും തുല്യ പ്രാധാന്യം നൽകികൊണ്ടാണ് ലോല ഒരുക്കുന്നത്. മ്യൂസിക്കൽ സസ്പെൻസ് ത്രില്ലറാണ് ലോല.ലോലയിലെ നായികയെ ഉടൻ പ്രഖ്യാപിക്കും, മറ്റു നടീനടന്മാരെയും ഓഡീഷൻ വഴി തിരഞ്ഞെടുക്കും " സംവിധായകൻ രമേശ് .എസ് മകയിരം പറഞ്ഞു . പുതുപുരക്കൽ ഫിലിംസാണ് ചിത്രം നിർമ്മിക്കുന്നത്.ഛായഗ്രഹണംസിനോജ് പി അയ്യപ്പൻ, എഡിറ്റർ റഷിൻ അഹമ്മദ്, ബിജിഎംഗിരീഷ് നാരായണൻ, പ്രൊഡക്ഷൻ കൺട്രോളർ മനോജ് കാരന്തൂർ, പ്രൊഡക്ഷൻ ഡിസൈനർ അജയൻ വി കാട്ടുങ്ങൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർവിശാഖ് ആർ വാര്യർ, സൗണ്ട് ഡിസൈൻ നിവേദ് മോഹൻദാസ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |