നടൻ ഗോകുലൻ വിവാഹിതനായി. പെരുമ്പാവൂർ അയ്മുറി സ്വദേശിയാണ് ധന്യയാണ് വധു. പെരുമ്പാവൂർ ഇരവിച്ചിറ ക്ഷേത്രത്തിൽവച്ചായിരുന്നു വിവാഹം. ലോക് ഡൗൺ കാലത്ത് സർക്കാരും ആരോഗ്യവകുപ്പും നിർദ്ദേശിച്ച എല്ലാ നിയന്ത്രണങ്ങളും പാലിച്ചുകൊണ്ടുള്ള വിവാഹത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.
കുടുംബശ്രീ ട്രാവൽസ് എന്ന ചിത്രത്തിലൂടെ സിനിമാജീവിതം തുടങ്ങിയ ഗോകുലൻ പിന്നീട് ആമേൻ, പുണ്യാളൻ അഗർബത്തീസ്, സപ്തമശ്രീ തസ്കര, ഇടി,പത്തേമാരി, ഉണ്ട, എന്റെ ഉമ്മാന്റെ പേര്, വാരിക്കുഴിയിലെ കൊലപാതകം എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |