മഞ്ജു വാര്യർ, സണ്ണി വെയ്ൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിസ് ടോംസ് മൂവീസിന്റെ ബാനറിൽ ജിസ് ടോംസ്, ജെസ്റ്റിൻ തോമസ് എന്നിവർ ചേർന്നു നിർമ്മിക്കുന്ന പുതിയ ഹൊറർ ത്രില്ലർ ചിത്രമാണ് ചതുർമുഖം. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സാമൂഹിക മാധ്യമങ്ങളിലുടെയാണ് പുറത്തുവിട്ടത്. ചതുർമുഖം' എന്ന ചിത്രത്തിൽ നിന്നുള്ള ഏതാനും സ്റ്റിൽസ് ആരാധകരുമായി പങ്കുവയ്ക്കുകയാണ് മഞ്ജു ഇപ്പോൾ. പുതിയ ഹെയർസ്റ്റൈൽ മഞ്ജുവിനെ കൂടുതൽ ചെറുപ്പമാക്കുന്നുണ്ട്. താരത്തിന്റെ ലുക്ക് കണ്ട് ഞെട്ടി നിൽക്കുകയാണ് പ്രേക്ഷകർ.പിങ്ക് നിറത്തിലുള്ള സൽവാറിൽ സിമ്പിൾ ലുക്കിൽ നിലക്കുന്ന ചിത്രമാണിത്.
കോഹിനൂറിന്റെ തിരക്കഥാകൃത്തുകളായ രഞ്ജിത്ത് കമല ശങ്കര്‍, സലിൽ വി. എന്നിവരാണ് ചതുർമുഖം സംവിധാനം ചെയ്യുന്നത്.അലൻസിയർ, ശ്യാമ പ്രസാദ്, നിരഞ്ജന അനൂപ്, ശ്രീകാന്ത് മുരളി, ഷാജു ശ്രീധർ, ബാലാജി ശർമ്മ, നവാസ് വള്ളിക്കുന്ന്, ബാബു അന്നൂർ തുടങ്ങിയവരാണ് മറ്റു താരങ്ങൾ.ആമേനിലുടെ ശ്രദ്ധേയനായ അഭിനന്ദൻ രാമാനുജമാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്.പുണ്യാളൻ അഗർബത്തീസ്, സു സു സുധി വാൽമീകം എന്നി ചിത്രങ്ങളുടെ രചയിതാവ് അഭയകുമാർ, അനിൽകുര്യൻ എന്നിവർ ചേർന്നാണ് ചതുർമുഖത്തിന് തിരക്കഥയും സംഭാഷണവുമെഴുതുന്നത്. സംഗീതം-ഡൗൻ വിൻസെന്റ്. സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |