കുഞ്ഞുങ്ങൾക്ക് ആരോഗ്യവും രോഗങ്ങളിൽ നിന്ന് രക്ഷയും ഉറപ്പാക്കുന്നതിന് ചാണകത്തിൽ കിടത്തി ഗോവർധൻ പൂജ. മദ്ധ്യപ്രദേശിലെ ബേതുൽ ഗ്രാമത്തിലാണ് വിചിത്രമായ ഈ ആചാരം. ദീപാവലി ആഘോഷങ്ങളുടെ രണ്ടാം ദിവസമാണ് ഈ പൂജ നടക്കുന്നത്. പൂക്കൾ കൊണ്ട് അലങ്കരിച്ച ചാണക കൂമ്പാരത്തിൽ കുഞ്ഞുങ്ങളെ ഇരുത്തും. കുഞ്ഞുങ്ങളെ ചാണകത്തിൽ ഉരുട്ടിയെടുക്കുന്നവരും കുറവല്ല. നൂറ്റാണ്ടുകളായി തുടരുന്ന ഈ ആചാരത്തിലൂടെ കുഞ്ഞുങ്ങൾക്ക് ആരോഗ്യവും രോഗപ്രതിരോധശേഷിയും കൈവരുന്നുവെന്നാണ് ഗ്രാമവാസികളുടെ വിശ്വാസം. ഇതിലൂടെ കുഞ്ഞുങ്ങൾക്ക് ഭാഗ്യം കൈവരുമെന്ന് വിശ്വസിക്കുന്നവരുമുണ്ട്. കൈക്കുഞ്ഞുങ്ങൾ മുതൽ എട്ടൊൻപത് വയസ് പ്രായമുള്ള കുട്ടികളെ വരെ ഗോവർധന്‍ പൂജയിൽ പങ്കെടുപ്പിക്കാറുണ്ടെന്നാണ് റിപ്പോർട്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |