ന്യൂഡൽഹി:- സ്മാർട്ട്ഫോൺ വാങ്ങിനൽകണമെന്ന ആവശ്യം ഭർത്താവ് നിരസിച്ചതിൽ മനം നൊന്ത് ഭാര്യ സ്വയം തീകൊളുത്തി മരിച്ചു. ഡൽഹി മൈദാൻ ഗാർഹി മേഘലയിലാണ് ദാരുണമായ സംഭവം. ഇവരുടെ മക്കൾക്ക് സ്കൂൾ തുറക്കുമ്പോൾ ഓൺലൈൻ ക്ളാസിന് സഹായമാകാനാണ് സ്മാർഫോൺ വാങ്ങണമെന്ന് യുവതി നിരന്തരം ആവശ്യപ്പെട്ടത്. എന്നാൽ ഭർത്താവ് അനുമതി നൽകാത്തതിന്റെ വിഷമത്തിൽ തീ കൊളുത്തുകയായിരുന്നു.
സംഭവമറിഞ്ഞ് ഉടൻ പൊലീസെത്തി സഫ്ദർജംഗ് ആശുപത്രിയിൽ എത്തിച്ചെങ്കിലും 90 ശതമാനത്തോളം പൊള്ളലേറ്റ 29 വയസ്സുകാരിയായ യുവതി മരിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |