നേരം, പ്രേമം എന്നീ ചിത്രങ്ങളിലൂടെപ്രശസ്തനായ അൽഫോൺസ് പുത്രന്റെ പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകനാകുന്നുവെന്ന വാർത്തകൾ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചത് കഴിഞ്ഞ ദിവസമാണ്. തമിഴിലൊരുങ്ങുന്ന ഈ ചിത്രത്തിൽ മമ്മൂട്ടിയ്ക്കൊപ്പം തമിഴ് താരം അരുൺ വിജയ്യും പ്രധാന വേഷത്തിലഭിനയിക്കുന്നുവെന്നായിരുന്നു വാർത്തകൾ.
എന്നാൽ പണ്ട് അങ്ങനെ ഒരു പ്രോജക്ട് ആലോചിച്ചിരുന്നുവെങ്കിലും പിന്നീട് അത് ഉപേക്ഷിച്ചുവെന്നാണ് അൽഫോൺസ് പുത്രൻ പറയുന്നത്. മമ്മൂട്ടിയെ നായകനാക്കി മാധ്യമം എന്നൊരു ചിത്രവും അൽഫോൺസ് പുത്രൻ ആലോചിച്ചിരുന്നുവെങ്കിലും അതും നടന്നില്ല. തമിഴിൽ ഒരു മ്യൂസിക്കൽ ചിത്രമൊരുക്കാനുള്ള തയ്യാറെടുപ്പിലാണ് അൽഫോൺസ് പുത്രൻ. താരങ്ങളെ തീരുമാനിച്ചിട്ടില്ല. ഈ ചിത്രത്തിനായി അൽഫോൺസ് പുത്രൻ സംഗീതം പഠിക്കുകയാണ് ഇപ്പോൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |