കൊല്ലം: പ്രമുഖ വ്യവസായിയും ജി.ജെ ഫെർണാണ്ടസ് കൺസ്ട്രക്ഷൻ കമ്പനി, ഇസ്മാരിയോ എക്സ്പോർട്ട് എന്റർപ്രൈസസ്, ജെസ്മാജോ എൽ.പി.ജി സിലിണ്ടർ ഫാക്ടറി, ചൂരവിള ഫൗണ്ടേഷൻ സ്ഥാപനങ്ങളുടെ സ്ഥാപകനുമായ ജി.ജെ. ഫെർണാണ്ടസ് (ചൂരവിള ജോസഫ് - 94) ഹൈദരാബാദിൽ നിര്യാതനായി. വാർദ്ധക്യസഹജമായ അസുഖങ്ങളുണ്ടായിരുന്നു. നാളെ വൈകിട്ട് കുരീപ്പുഴ വസതിയിൽ കൊണ്ടുവരുന്ന ഭൗതികശരീരം ബുധനാഴ്ച കുരീപ്പുഴ സെന്റ് ജോസഫ് പള്ളിയിലെ കുടുംബ കല്ലറയിൽ സംസ്കരിക്കും.
ബ്രിട്ടീഷ് - ഇന്ത്യൻ ആർമിയിലെ സേവനത്തിനുശേഷം 1946 ൽ നിർമ്മാണ രംഗത്ത് വന്ന ഫെർണാണ്ടസ് സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ആന്ധ്രാ - മൈസൂർ (കർണാടക) സംസ്ഥാനങ്ങളിലെ പ്രമുഖ അണക്കെട്ടുകളുടെ നിർമ്മാണത്തിൽ ശ്രദ്ധേയമായ പങ്ക് വഹിച്ചു. 1969-70 ഇസ്മാരിയോ എക്സ്പോർട്ട്സ് ഏറ്റവും മികച്ച എക്സ്പോർട്ടർക്കുള്ള ദേശീയ പുരസ്കാരം കൈവരിച്ചു. ലക്ഷം വീട് പദ്ധതിക്ക് 49 ഭവനങ്ങൾ നിർമ്മിച്ച് നൽകി. 1987ൽ ഇന്ത്യയിലെ ആദ്യത്തെ സെന്റ് അൽഫോൺസ പള്ളി കർണാടകയിൽ സ്ഥാപിച്ചതും ഇദ്ദേഹമാണ്. ഭാര്യ: സെലിൻ ഫെർണാണ്ടസ്. മക്കൾ: ആൽഫി കമയോൺസ്, ജോർജ് ഫെർണാണ്ടസ്, സെഡ്രിക് ഫെർണാണ്ടസ്, ആൽഫ്രഡ് ഫെർണാണ്ടസ്, അന്റോണിയറ്റ് ബോബൻ, സൂസൻ കോർഡിയറോ. മരുമക്കൾ: ഡോ. ലോയി കമയോൺസ്, മാറി ജോർജ്, അനുറിൽ സെഡ്രിക്, പരേതയായ റോമി ഫെർണാണ്ടസ്, പരേതനായ ബോബൻ ജോസഫ് പയ്യപ്പള്ളി, നരേഷ് കോർഡിയറോ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |