കൊച്ചി: കൊവിഡ് പശ്ചാത്തലത്തിൽ തിരിച്ചെത്തുന്ന പ്രവാസികളുടെ മക്കൾക്ക് തുടർപഠനം ഉറപ്പാക്കാൻ അംഗീകൃത സി.ബി.എസ്.ഇ സ്കൂളുകൾ പ്രത്യാവർത്തൻ എന്ന പദ്ധതി ആരംഭിച്ചു. കൗൺസിൽ ഒഫ് സി.ബി.എസ്.ഇ സ്കൂൾസ് കേരളയിൽ അംഗങ്ങളായ 860 സ്കൂളുകളിലാണ് പ്രവേശനം.
www.ccskerala.org/pratyavartan ൽ വിദ്യാർത്ഥികൾക്ക് മൂന്ന് സ്കൂളുകളിൽ മുൻഗണനാ പ്രകാരം രജിസ്റ്റർ ചെയ്യാം. ഒഴിവുള്ള ഏതു ക്ളാസിലേക്കും പ്രവേശനവും അർഹരായവർക്ക് ഫീസ് ഇളവും നൽകുമെന്ന് കൗൺസിൽ ദേശീയ സെക്രട്ടറി ജനറൽ ഡോ. ഇന്ദിരാരാജൻ പറഞ്ഞു.
കേന്ദ്ര വിദേശമന്ത്രാലയം, നോർക്ക, പ്രവാസി സംഘടനകൾ എന്നിവയ്ക്കും പദ്ധതിയുടെ വിവരങ്ങൾ കൈമാറിയിട്ടുണ്ട്. വിശദവിവരങ്ങൾക്ക് : ccskmail@gmail.com
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |