SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.07 PM IST

സി.ബി.എസ്.ഇ മാത്‌സ് പരീക്ഷ വലച്ചു

Increase Font Size Decrease Font Size Print Page
p

തിരുവനന്തപുരം: 2025-26 അദ്ധ്യയന വർഷത്തെ സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിലെ ബേസിക് മാത്‌സ് ചോദ്യപേപ്പർ കുട്ടികളെ വലച്ചു.ഗണിതത്തിൽ ശരാശരിയിലും താഴെയുള്ള വിദ്യാർത്ഥികൾക്കായി ബേസിക് മാത്‌സും ഐ.ഐ.ടി ഉൾപ്പെടെ ലക്ഷ്യമുള്ളവർക്ക് സ്റ്റാൻഡേർഡ് മാത്‌സും തിരഞ്ഞെടുക്കാവുന്ന രീതിയിലാണ് സി.ബി.എസ്.ഇ ഗണിത പരീക്ഷ ക്രമീകരിച്ചിരിക്കുന്നത്. എന്നാൽ ബേസിക് ചോദ്യപ്പേപ്പർ ലളിതമായിരുന്നില്ലെന്നും ഇത് കുട്ടികളെ മാനസികമായി തളർത്തിയെന്നും രക്ഷിതാക്കളും അദ്ധ്യാപകരും പറയുന്നു. കുട്ടികൾക്ക് നേരിടേണ്ടിവന്ന ഈ പ്രതിസന്ധിയിൽ സി.ബി.എസ്.ഇ ഉചിതമായ നടപടി സ്വീകരിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.

TAGS: CBSE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY