തിരുവനന്തപുരം: വിമാനത്താവളത്തിൽ നിന്നും തിരുവനന്തപുരം മെഡിക്കൽ കോളേജിലെത്തിച്ച രോഗിയെ പരിശോധനാഫലം ലഭിക്കുന്നതിന് മുമ്പ് ഡിസ്ചാർജ് ചെയ്ത സംഭവത്തിൽ മന്ത്രി കെ.കെ. ശൈലജ ആശുപത്രി സൂപ്രണ്ടിനോട് റിപ്പോർട്ട് തേടി. അന്വേഷണത്തിൽ കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്കെതിരെ ശക്തമായ നടപടിയെടുക്കും. സ്രവ പരിശോധനയ്ക്ക് സാമ്പിളെടുത്ത് കഴിഞ്ഞാൽ റിസൾട്ട് വരുന്നത് വരെ കാത്തിരിക്കണമെന്ന നടപടിക്രമം പാലിക്കാത്തതെന്താണെന്ന് അന്വേഷിക്കും. ആരോഗ്യ പ്രവർത്തകർ വളരെ ത്യാഗപൂർണമായ പ്രവർത്തനം നടത്തി വരുന്നതിനിടയിൽ ഇത്തരത്തിലുള്ള ശ്രദ്ധക്കുറവ് ഉണ്ടാകാൻ പാടില്ലാത്തതാണെന്നും മന്ത്രി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |