സമൂഹവുമായി ബന്ധപ്പെട്ടുനിൽക്കുന്ന വിഷയങ്ങളിൽ തന്റേതായ നിലപാടുകൾ വ്യക്തമാക്കുന്ന സിനിമാ താരമാണ് ശ്രദ്ധ ശ്രീനാഥ്. ഇപ്പോള്‍ താന്‍ ഫെമിനിസ്റ്റ് ആയ ആ ദിവസത്തെ കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവയ്ക്കുകയാണ് താരം. ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍, താന്‍ ഋതുമതിയായ ദിവസത്തെ കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവച്ചുകൊണ്ടാണ് ശ്രദ്ധ ഇതേക്കുറിച്ച് പറയുന്നത്
."എനിക്ക് 14 വയസ്സായിരുന്നു. ഒരു കുടുംബ പൂജയ്ക്കിടെ ഞാന്‍ ഋതുമതിയായി. എന്റെ അമ്മ എനിക്കൊപ്പം ഉണ്ടായിരുന്നില്ല. അതിനാല്‍ തൊട്ടടുത്തിരിക്കുന്ന ആന്റിയോട് വളരെ വിഷമത്തോടെ ഞാനിക്കാര്യം പറഞ്ഞു. (കാരണം ഞാന്‍ കൈയില്‍ സാനിറ്ററി പാഡ് കരുതിയിരുന്നില്ല). അടുത്ത് ഇരിക്കുന്ന മറ്റൊരു നല്ല സ്ത്രീ, ഞാന്‍ വിഷമിക്കുന്നത് ശ്രദ്ധിച്ച് എന്നോട് പറഞ്ഞു, "വിഷമിക്കേണ്ട കുട്ടി, ദൈവം നിങ്ങളോട് ക്ഷമിക്കും" (ആര്‍ത്തവ സമയത്ത് പൂജയുടെ ഭാഗമായതിന്). ആ ദിവസമാണ് ഞാന്‍ ഒരു ഫെമിനിസ്റ്റും അവിശ്വാസിയുമായത്. എനിക്ക് 14 വയസ്സായിരുന്നു."
കാട്ര് വെളിയിടൈ, നേർകൊണ്ട പാർവൈ, വിക്രം വേദ എന്നീ ചിത്രങ്ങളിലൂടെ തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് ശ്രദ്ധ ശ്രീനാഥ്വിശാൽ നായകനായെത്തുന്ന തമിഴ് ചിത്രം ചക്ര, തെലുങ്ക് ചിത്രം കൃഷ്ണ ആൻഡ് ഹിസ് ലീല എന്നിവയാണ് ശ്രദ്ധയുടെ പുതിയ ചിത്രങ്ങൾ.. ആർത്തവത്തിന്റെ പേരിൽ വലിയൊരു ശതമാനം സ്ത്രീകൾ മതപരമായും അല്ലാതെയും ഇന്നും മാറ്റി നിർത്തപ്പെടുന്ന ഒരു സമൂഹത്തിൽ ശ്രദ്ധ എഴുതിയ ഈ വാക്കുകൾക്ക് ഇതിനോടകം തന്നെ അഭിനന്ദനം അറിയിച്ചുകൊണ്ട് നിരവധി കമന്റുകളാണ് ലഭിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |