തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കുന്നത് വൈകും. അടുത്ത മാസമോ അതിന് ശേഷമോ മാത്രം ആകും സ്കൂളുകൾ തുറക്കുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. അതേസമയം സിനിമാ ഷൂട്ടിംഗിന് ഉപാധികളോടെ അനുമതി നൽകി. സെറ്റിൽ 50 പേരിൽ കൂടുതൽ പാടില്ല,. ചാനൽ പരിപാടികളുടെ ഷൂട്ടിംഗിനും അനുമതിയുണ്ട്. പരമാവധി 25 പേർമാത്രമായിരിക്കണം ഉണ്ടാകേണ്ടത്.
അതേസമയം ഇന്ന് സംസ്ഥാനത്ത് 57 പേർക്ക് കൊവിഡ് 19 രോഗം സ്ഥിരീകരിച്ചു. ഇതിൽ 55 പേരും പുറത്തുനിന്നും സംസ്ഥാനത്തേക്ക് എത്തിയവരാണ്. കാസർകോഡ്-14, മലപ്പുറം-14, തൃശൂർ-9, കൊല്ലം-5, പത്തനംതിട്ട-4, തിരുവനന്തപുരം-3 , എറണാകുളം-3, ആലപ്പുഴ-2, പാലക്കാട്-2, ഇടുക്കി-1 എന്നിങ്ങനെയാണ് ഇന്ന് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ കണക്കുകൾ. അതേസമയം 18 പേർ രോഗമുക്തി നേടിയിട്ടുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |