കോഴിക്കോട്: എം.പി. വീരേന്ദ്രകുമാറിന്റെ നിര്യാണം മാദ്ധ്യമലോകത്തിന് കനത്ത നഷ്ടമാണെന്ന് കാലിക്കറ്റ് പ്രസ്‌ക്ലബിൽ ചേർന്ന അനുശോചന യോഗം അഭിപ്രായപ്പെട്ടു. മണ്ണിനും മനുഷ്യനും പ്രകൃതിക്കും വേണ്ടി അദ്ദേഹം പടവെട്ടി. പാരമ്പര്യത്തിൽ നിന്ന് വ്യതിചലിക്കാതെ മാദ്ധ്യമരംഗത്ത് സാങ്കേതിക മാറ്റങ്ങൾ കൊണ്ടുവരാൻ അദ്ദേഹത്തിന് കഴിഞ്ഞെന്നും യോഗം വിലയിരുത്തി.
ഒ. അബ്ദുറഹിമാൻ അനുസ്മരണ പ്രഭാഷണം നടത്തി. പ്രസ്‌ക്ലബ് പ്രസിഡന്റ് എം. ഫിറോസ്ഖാൻ അദ്ധ്യക്ഷത വഹിച്ചു. മനോജ് കെ. ദാസ്,നവാസ് പൂനൂർ, പി.ജെ. ജോഷ്വ, എൻ.പി. രാജേന്ദ്രൻ, കമാൽ വരദൂർ, കെ. പ്രേമനാഥ്, ദീപക് ധർമ്മടം, എം. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. പ്രസ്‌ക്ലബ് ട്രഷറർ ഇ.പി മുഹമ്മദ് അനുശോചന പ്രമേയം അവതരിപ്പിച്ചു. പ്രസ്‌ക്ലബ് സെക്രട്ടറി പി.എസ്. രാകേഷ് സ്വാഗതവും ജോയിന്റ് സെക്രട്ടറി പി.കെ. സജിത്ത് നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |