തിരുവനന്തപുരം: ശിവഗിരി ടൂറിസം സർക്യൂട്ട് പദ്ധതി ഉപേക്ഷിച്ച കേന്ദ്ര സർക്കാർ വഞ്ചനയ്ക്കെതിരെ നാളെ രാവിലെ ഒമ്പതു മുതൽ രാജ്ഭവന് മുന്നിൽ 24 മണിക്കൂർ ഉപവാസ സമരം നടത്തുമെന്ന് കോൺഗ്രസ് ഒ.ബി.സി.ഡിപ്പാർട്ട്മെന്റ് സംസ്ഥാന ചെയർമാൻ സുമേഷ് അച്യുതൻ അറിയിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമരം ഉദ്ഘാടനം ചെയ്യും.
ശ്രീനാരായണ ഗുരുവുമായി ബന്ധപ്പെട്ട ക്ഷേത്രങ്ങളെ കോർത്തിണക്കിയുള്ള 69.47 കോടി രൂപയുടെ ശിവഗിരി ശ്രീനാരായണ ഗുരു തീർത്ഥാടന സർക്യൂട്ട് ഉപേക്ഷിച്ച കേന്ദ്ര സർക്കാർ നടപടി ശ്രീനാരായണിയരോടുള്ള കടുത്ത വഞ്ചനയാണെന്ന് സുമേഷ് അച്യുതൻ കുറ്റപ്പെടുത്തി. ഇത് ശ്രീനാരായണീയരുടെ ആത്മാഭിമാനത്തിന്റെ പ്രശ്നമാണ്. കേന്ദ്രം തെറ്റുതിരുത്തി പദ്ധതി ഉപേക്ഷിച്ച നടപടി പിൻവലിക്കണം. അല്ലാത്ത പക്ഷം സംസ്ഥാന സർക്കാർ പദ്ധതി ഏറ്റെടുത്ത് നടപ്പാക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |