കൊല്ലം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാർക്ക് വിവിധ കമ്മിറ്റി യോഗങ്ങളിൽ പങ്കെടുക്കുന്നതിന് സിറ്റിംഗ് ഫീസും യാത്രാപ്പടിയുമായി 15,000 രൂപ വീതം പ്രതിമാസം നൽകാനുള്ള വികേന്ദ്രീകൃത ആസൂത്രണ സമിതി സംസ്ഥാന തല കോ-ഓർഡിനേഷൻ കമ്മിറ്റി ശുപാർശ ധനവകുപ്പിന്റെ തീരുമാനത്തിന് വിട്ടു. മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയ ശേഷം വൈകാതെ ഇക്കാര്യത്തിൽ തീരുമാനമുണ്ടാവും.
ജില്ലാ ആസൂത്രണ സമിതിയംഗങ്ങൾക്ക് സിറ്റിംഗ് ഫീസും യാത്രാപ്പടിയുമായി മാസം 1,000 രൂപ വീതം നൽകാൻ സർക്കാർ അംഗീകാരം നൽകിയെങ്കിലും സമിതി അദ്ധ്യക്ഷരായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാർക്ക് സിറ്റിംഗ് ഫീസോ യാത്രാപ്പടിയോ ഇല്ല. മറ്റു നിരവധി കമ്മിറ്റികളുടെയും അദ്ധ്യക്ഷനാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റെന്നത് പരിഗണിച്ചാണ് 15,000 രൂപയെങ്കിലും അനുവദിക്കണമെന്ന് ശുപാർശ . പ്രതിമാസം
യാത്രാച്ചെലവിനത്തിൽ ഇവർക്ക് കുറഞ്ഞത് 35,000 രൂപ ചെലവാകുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |