പാലാ: പ്രശസ്ത സിനിമാ താരം മിയ ജോർജ് സെപ്തംബറിൽ വിവാഹിതയാകും. കോട്ടയം സ്വദേശിയും ബിസിനസുകാരനുമായ അശ്വിൻ ഫിലിപ്പ് ആണ് വരൻ. വിവാഹ നിശ്ചയം കഴിഞ്ഞു.
പാലാ ഏഴാച്ചേരി സ്വദേശി ജോർജിന്റെയും മിനിയുടെയും മകളാണ് . ജിമി ജോർജ് എന്നാണ് യഥാർത്ഥ പേര്. ടെലിവിഷൻ സീരിയലിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. തുടർന്ന് സിനിമയിലെത്തി. രാജസേനൻ സംവിധാനം ചെയ്ത 'ഒരു സ്മാൾ ഫാമിലി"യാണ് ആദ്യ ചിത്രം. ചേട്ടായീസ് എന്ന സിനിമയിലൂടെ നായികനിരയിലേയ്ക്കുയർന്നു. ഇപ്പോൾ മലയാളത്തിലെ തിരക്കേറിയ താരമാണ്. തമിഴ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. പാലായ്ക്കടുത്ത് പ്രവിത്താനത്താണ് താമസം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |