തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 82 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 53 പേർ വിദേശത്ത് നിന്ന് വന്നവരാണ്- കുവൈറ്റ് 30, യു.എ.ഇ.17, താജിക്കിസ്ഥാൻ 2, ജോർദ്ദാൻ 1, ഖത്തർ 1, സൗദി അറേബ്യ 1, ഒമാൻ 1.മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തിയ 19 പേർക്കും രോഗം സ്ഥിരീകരിച്ചു .(മഹാരാഷ്ട്ര 8, തമിഴ്‌നാട് 6, ഡൽഹി 3, കർണാടക 2) . അഞ്ച് ആരോഗ്യ പ്രവർത്തകർക്കും (കോഴിക്കോട് 1, കൊല്ലം 3, കാസർഗോഡ് 1)രോഗം സ്ഥിരീകരിച്ചു. അഞ്ച് പേർക്ക് സമ്പർക്കം വഴിയാണ് രോഗമുണ്ടായത്. തിരുവനന്തപുരം 14, കൊല്ലം 5,ആലപ്പുഴ 7, പത്തനംതിട്ട 2, കോട്ടയം 8, ഇടുക്കി 9, എറണാകുളം 5, തൃശൂർ 4, പാലക്കാട് 5, മലപ്പുറം 11, കോഴിക്കോട് 7, കണ്ണൂർ 2, കാസർകോട് 3 എന്നിങ്ങനെയാണ് പോസിറ്റീവായത്.
24 പേർ രോഗമുക്തരായി.
രോഗം ബാധിച്ചവർ: 1,494
ചികിത്സയിൽ: 832
നിരീക്ഷണത്തിൽ: 1,60,304
ആശുപത്രികളിൽ : 1,440
വീടുകളിൽ : 1,58,861
ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചവർ: 241
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |