തിരുവനന്തപുരം: അന്യ സംസ്ഥാനങ്ങളിൽ നിന്ന് നിരവധി പേർ ട്രെയിനിൽ സംസ്ഥാനത്തേക്കെത്തുന്ന സാഹചര്യത്തിൽ പ്രധാനപ്പെട്ട റെയിൽവേ സ്റ്റേഷനുകളിലെ പൊലീസ് സംവിധാനത്തിന്റെ ചുമതല ഐ.ജിമാർക്ക് നൽകി ഡി.ജി.പി ലോക്നാഥ് ബെഹ്‌റ ഉത്തരവിറക്കി. വടക്കൻ ജില്ലകളിലെ സ്റ്റേഷനുകളുടെ ചുമതല ക്രൈം ബ്രാഞ്ച് കോഴിക്കോട് ഐ.ജി ഇ.ജെ.ജയരാജിനും തെക്കൻ ജില്ലകളിലെ ചുമതല ട്രാഫിക് ഐ.ജി ജി.ലക്ഷ്മണിനുമാണ്. ക്രമസമാധാന വിഭാഗം എ.ഡി.ജി.പി ഡോ.ഷേക്ക് ദർവേഷ് സാഹിബിനാണ് മേൽനോട്ട ചുമതല. റെയിൽവേ സ്റ്റേഷനുകളുടെ ചുമതല എ.എസ്.പിമാർക്കോ ഡിവൈ.എസ്.പിമാർക്കോ നൽകിയിട്ടുണ്ട്.
പ്രധാന ട്രെയിനുകൾ വരുകയും പോവുകയും ചെയ്യുന്ന സമയത്ത് ജില്ലാ പൊലീസ് മേധാവിമാർ റെയിൽവേ സ്റ്റേഷനുകൾ സന്ദർശിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |