പത്തനംതിട്ട : ജില്ലയിൽ കൊവിഡ് പോസിറ്റീവായവരുടെ എണ്ണം നൂറ് കടന്നു. ആകെ 103 പേർക്ക് ഇതുവരെ ജില്ലയിൽ കൊവിഡ് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഒരാൾ കഴിഞ്ഞ ദിവസം മരണപ്പെട്ടിരുന്നു. ഇന്നലെ 13 പേർക്കാണ് കൊവിഡ് പോസിറ്റീവായത്. വിദേശത്ത് നിന്നും അന്യസംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ് കൊവിഡ് രോഗികളിൽ ഏറെയും. കൂടുതലും സ്ത്രീകളാണ് രോഗികളായിട്ടുള്ളത്. ആകെയുള്ളതിൽ 57 പേരും സ്ത്രീകളാണ്. 9 ഗർഭിണികളും ഇക്കൂട്ടത്തിലുണ്ട്. ഇതിൽ ഒരാൾ പ്രസവിക്കുകയും കുട്ടിയ്ക്ക് കൊവിഡ് നെഗറ്റീവ് ആവുകയും ചെയ്തിരുന്നു. അവർ അടക്കം മൂന്ന് പേർ കൊവിഡ് നെഗറ്റീവായി ഡിസ്ചാർജ് ചെയ്തിട്ടുണ്ട്. ആറ് പേർ നിലവിൽ ചികിത്സയിലുണ്ട്. മാർച്ച് ഏഴിനാണ് ജില്ലയിൽ ആദ്യ കൊ വിഡ് കേസ് റിപ്പോർട്ട് ചെയ്തത്.
* ആകെ കൊവിഡ് രോഗികൾ - 103
പുരുഷൻ : 46
സ്ത്രീ : 57
ഗർഭിണികൾ : 9
(ഡിസ്ചാർജ് ചെയ്തവർ : 3)
ചികിത്സയിലുള്ള രോഗികൾ : 77
രോഗമുക്തി നേടിയവർ : 25
മരണം : 1
നിരീക്ഷണത്തിലുള്ളവർ : 4312
കൊവിഡ് കെയർ സെന്ററുകൾ : 120 (1100 പേർ )
ഇന്നലെ രോഗം സ്ഥിരീകരിച്ചവർ
1) മേയ് 28 ന് ഡൽഹിയിൽ നിന്ന് എത്തിയ മെഴുവേലി സ്വദേശിനിയായ 68 വയസുകാരി.
2)മേയ് 21 ന് ദുബായിൽ നിന്ന് എത്തിയ പുറമറ്റം, വെണ്ണിക്കുളം സ്വദേശിനിയായ 72 വയസുകാരി.
3) മേയ് 21ന് ദുബായിൽ നിന്ന് എത്തിയ ചെറുകോൽ, കാട്ടൂർ സ്വദേശിനിയായ 74 വയസുകാരി.
4) മേയ് 26 ന് കുവൈറ്റിൽ നിന്ന് എത്തിയ കോഴഞ്ചേരി സ്വദേശിനിയായ 27 വയസുകാരി.
5)മേയ് 29ന് ഡൽഹിയിൽ നിന്ന് എത്തിയ മല്ലപ്പളളി സ്വദേശിനിയായ 29 വയസുകാരി.
6) മേയ് 27ന് ഗുജറാത്ത് നിന്ന് എത്തിയ വളളംകുളം സ്വദേശിനിയായ 27 വയസുകാരി.
7) മേയ് 28ന് കുവൈറ്റിൽ നിന്ന് എത്തിയ തുമ്പമൺ, മുട്ടം സ്വദേശിനിയായ 58 വയസുകാരി.
8) മേയ് 28ന് കുവൈറ്റിൽ നിന്ന് എത്തിയ തുമ്പമൺ, മുട്ടം സ്വദേശിയായ 60 വയസുകാരൻ.
9) മേയ് 29ന് അബുദാബിയിൽ നിന്നും എത്തിയ ഇടയാറന്മുള സ്വദേശിയായ 41 വയസുകാരൻ.
10) ജൂൺ രണ്ടിന് ചെന്നൈയിൽ നിന്ന് എത്തിയ പെരുനാട്, മണിയാർ സ്വദേശിയായ 28 വയസുകാരൻ.
11) മേയ് 26ന് കുവൈറ്റിൽ നിന്ന് എത്തിയ പറക്കോട് സ്വദേശിനിയായ 31 വയസുകാരി.
12) മേയ് 29ന് അബുദാബിയിൽ നിന്ന് എത്തിയ പന്തളം സ്വദേശിയായ 67 വയസുകാരൻ.
13) മേയ് 22ന് ദുബായിൽ നിന്ന് എത്തിയ അടൂർ സ്വദേശിയായ 64 വയസുകാരൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |