തിരുവനന്തപുരം: കൊവിഡ് രോഗികൾ വർദ്ധിക്കുകയാണെങ്കിലും ലോക്ഡൗൺ ഇളവുകൾ നിലവിൽ വരുന്നതിനാൽ കേരളത്തിൽ ജനജീവിതം ഇന്നും നാളെയുമായി ഏതാണ്ട് പൂർണതോതിൽ സജീവമാകും. ഹോട്ട് സ്പോട്ടുകൾ ഒഴികെ എല്ലായിടത്തും സർക്കാർ ഓഫീസുകൾ ഇന്ന് തുറക്കും. മുഴുവൻ ജീവനക്കാരും ജോലിക്കെത്തണം. നാളെ ആരാധനാലയങ്ങളും മാളുകളും റസ്റ്റോറന്റുകളും കൂടി തുറക്കുന്നതോടെ നിയന്ത്രണം നാമമാത്രമാകും.
തുറക്കുന്ന ആരാധനാലയങ്ങളിലും മാളുകളിലുമെല്ലാം ഇന്നലെ അണു നശീകരണ പ്രവർത്തനങ്ങൾ തുടങ്ങി. ഇന്ന് എല്ലായിടത്തും ആരോഗ്യപ്രവർത്തകർ എത്തി സ്ഥിതി വിലയിരുത്തും. തെർമ്മൽ പരിശോധന എല്ലായിടത്തും ഉണ്ടാകും. ജലദോഷമാണെങ്കിൽ പോലും പ്രവേശനം നിഷേധിക്കപ്പെടാം. പത്തിനു താഴെയും 65നു മുകളിലും പ്രായമുള്ളവർക്ക് ഒരിടത്തും പ്രവേശനമില്ല.
ആരാധനാലയങ്ങൾക്കും മാളുകൾക്കും നിയന്ത്രണങ്ങളോടെയാണ് തുറക്കാൻ അനുമതി നൽകിയതെങ്കിലും അത് എത്രത്തോളം പാലിക്കുമെന്ന് ആശങ്കയുണ്ട്. ശക്തമായ നിയന്ത്രണങ്ങൾ ഉണ്ടായിരുന്നപ്പോൾ പോലും മാർക്കറ്റുകളിലും മറ്റും ജനം തിരക്കുകൂട്ടിയിരുന്നു. എല്ലായിടത്തും സാമൂഹ്യ അകലം പാലിക്കുന്നത് പോലും ഉറപ്പാക്കാൻ കഴിയാത്തപ്പോഴാണ് പുതിയ ഇളവുകൾ നടപ്പിലാക്കുന്നത്.
കർശന നിർദ്ദേശങ്ങൾ
@ആരാധനാലയങ്ങളിൽ ഉൾപ്പെടെ ആറടി അകലം പാലിക്കണം
@മാസ്‌ക് ധരിച്ചിരിക്കണം
@കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകണം
@സാദ്ധ്യമായ സ്ഥലങ്ങളിൽ ഹാൻഡ് സാനിറ്റൈസർ ഉപയോഗിക്കണം
@കൂട്ടംചേരലുണ്ടാകരുത്.
@ചുമയ്ക്കുമ്പോൾ തൂവാല കൊണ്ട് മുഖം മറയ്ക്കണം.
@ടിഷ്യൂ ഉപയോഗിച്ചാൽ ശരിയായി നശിപ്പിക്കണം.
@പൊതുസ്ഥലത്ത് തുപ്പരുത്.
ഗതാഗതം വലയ്ക്കുമോ?
നിരക്ക് വർദ്ധിപ്പിക്കാത്തതിൽ പ്രതിഷേധിച്ച് സ്വകാര്യബസുകളിൽ ഭൂരിഭാഗവും നിരത്തിലിറക്കുന്നില്ല. കെ.എസ്.ആർ.ടി.സി മൂവായിരത്തിനു താഴെ സർവീസുകളാണ് നടത്തുന്നത്. ദൈനംദിന പ്രവർത്തനങ്ങൾ സാധാരണ നിലയിലേക്കു മടങ്ങുമ്പോൾ ആവശ്യത്തിന് ഗതാഗത സൗകര്യം ഇല്ലെങ്കിൽ ജനത്തിന് ബുദ്ധിമുട്ടാകും. മാളുകളിലും റസ്റ്റോറന്റുകളിലും ജോലിക്ക് എത്തുന്നവരിൽ ഭൂരിഭാഗവും ട്രാൻസ്‌പോർട്ട് ബസുകളെയാണ് ആശ്രയിക്കുന്നത്.
ആരാധനാലയങ്ങളിൽ പാടില്ലാത്തത്
വിഗ്രഹങ്ങളിലും പരിശുദ്ധ ഗ്രന്ഥങ്ങളിലും തൊട്ടുള്ള പ്രാർത്ഥന
ചോറൂണും അന്നദാനവും
പ്രസാദവും തീർത്ഥവും
കീർത്തനങ്ങൾ
ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, മാളുകൾ
ജീവനക്കാരും അതിഥികളും മാസ്‌ക് ധരിക്കണം
എസ്‌കലേറ്റിൽ ഒന്നിടവിട്ട പടികളിൽ
ലഗേജ് അണുവിമുക്തമാക്കണം
എ.സി 24-30 ഡിഗ്രിയിൽ
മെനു ഒരാൾ ഉപയോഗിച്ചാൽ നശിപ്പിക്കണം
പേപ്പർ നാപ്കിൻ ഉപയോഗിക്കണം
പ്രവേശനം സീറ്റിംഗ് കപ്പാസിറ്റിയുടെ പകുതി പേർക്ക്
ജീവനക്കാർ മാസ്‌ക്കും കൈയുറയും ധരിക്കണം
പാത്രങ്ങൾ ചുടുവെള്ളത്തിൽ കഴുകണം
കളിസ്ഥലങ്ങൾ,തിയേറ്ററുകൾ തുറക്കരുത്
ഓഫീസുകൾ
പൊതുജനങ്ങൾക്ക് കർശന നിയന്ത്രണം
സീറ്റുകൾ സാമൂഹ്യഅകലത്തിൽ
ഇടവേളകൾ വ്യത്യസത സമയങ്ങളിൽ
അപേക്ഷ, പരാതി ഓൺലൈൻ വഴി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |