
കൊച്ചി: 'ദി കേരള സ്റ്റോറി 2 - ഗോസ് ബിയോൺഡ്" എന്ന സിനിമയുടെ പ്രദർശനാനുമതി റദ്ദാക്കണമെന്ന ഹർജിയിൽ ഹൈക്കോടതി കേന്ദ്ര ഫിലിം സർട്ടിഫിക്കേഷൻ (സെൻസർ) ബോർഡിന്റെ വിശദീകരണം തേടി. നിർമ്മാതാക്കളായ സൺഷൈൻ പിക്ചേഴ്സിനും നോട്ടീസിന് നിർദ്ദേശിച്ചു.വിദ്വേഷ പ്രചാരണത്തിലൂടെ കേരളത്തെ അപമാനിക്കുന്നതാണ് സിനിമയുടെ ഉള്ളടക്കമെന്ന് ആരോപിച്ച് കണ്ണൂർ ചിറ്റാരിപ്പറമ്പ് സ്വദേശി ശ്രീദേവ് നമ്പൂതിരി സമർപ്പിച്ച ഹർജിയിലാണ് നടപടി.ഹർജി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.27നാണ് ചിത്രത്തിന്റ റിലീസ് നിശ്ചയിച്ചിരിക്കുന്നത്.
വിവിധ സംസ്ഥാനങ്ങളിലെ സ്ത്രീകളുടെ കഥ പറയുന്ന സിനിമയ്‌ക്ക് 'കേരള സ്റ്റോറി" എന്ന് പേരിട്ടത് ബോധപൂർവ്വമാണ്.ഭീകരവാദം,നിർബന്ധിത മതപരിവർത്തനം തുടങ്ങിയവയെ കേരളവുമായി മാത്രം ബന്ധിപ്പിക്കുന്നത് സംസ്ഥാനത്തെ ജനങ്ങളെയാകെ അപമാനിക്കുന്നതിനും വർഗീയ ചേരിതിരിവിനും കാരണമാകുമെന്നാണ് പരാതി.സിനിമയുടെ ആദ്യഭാഗം പുറത്തിറങ്ങിയപ്പോഴും വലിയ രീതിയിലുള്ള വ്യാജപ്രചാരണങ്ങൾ നടന്നതായി സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു.ഇത് കണക്കിലെടുക്കാതെയാണ് രണ്ടാം ഭാഗത്തിന് സെൻസർ ബോർഡ് അനുമതി നൽകിയതെന്ന് ഹർജിക്കാരൻ ആരോപിക്കുന്നു.നിയമപരമായ പരിശോധനകൾ പൂർത്തിയാക്കുന്നത് വരെ ചിത്രത്തിന്റെ റിലീസ് തടയണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
ശ്രീകൃഷ്ണപുരം കാട്ടുകുളം പരിയാനമ്പറ്റ ഭഗവതി ക്ഷേത്രത്തിലെ പുരത്തോടനുബന്ധിച്ച് നടന്ന എഴുന്നെള്ളിപ്പ്.