തിരുവനന്തപുരം: പൊതുഇടങ്ങളിൽ മാസ്ക് ധരിക്കൽ, കൈകളുടെ ശുചിത്വം, ശാരീരിക അകലം, മറ്റു സുരക്ഷാ മാർഗങ്ങൾ എന്നിവ എല്ലാം ചേർന്നാലേ കൊവിഡിൽ നിന്ന് നമ്മൾ പൂർണമായും സുരക്ഷിതരാകൂ. തെറ്റായ മാസ്‌ക് ഉപയോഗം ദോഷമാകും.
കണ്ണിലും മൂക്കിലും വായിലും ഇടയ്ക്കിടെ തൊടുന്നത് ഒഴിവാക്കണം. മാസ്‌ക് ഇതൊരു പരിധി വരെ സാധ്യമാക്കുന്നു. മാസ്‌കിന്റെ മുൻവശത്തു തൊടുന്നത് അപകടകരമാണ്.
മാസ്കുകളുടെ ധർമ്മം
1ഉറവിട നിയന്ത്രണം
ഉപയോഗിക്കുന്നയാൾക്ക് രോഗമുണ്ടെങ്കിൽ മറ്റുള്ളവർക്ക് പകരുന്നത് തടയും
2 വ്യക്തിഗത സുരക്ഷ
ഉപയോഗിക്കുന്നയാൾക്കു മറ്റുള്ളവരിൽ നിന്നു രോഗം പകരുന്നത് തടയുന്നു.
തുണി മാസ്ക് ഉപയോഗിക്കുമ്പോൾ
ഉപയോഗത്തിനു മുമ്പ് മാസ്‌ക് വൃത്തിയായി കഴുകി ഉണക്കുക
മാസ്‌ക് ധരിക്കും മുമ്പ് സോപ്പും വെള്ളവും അല്ലെങ്കിൽ സാനിറ്റൈസർ ഉപയോഗിച്ച് 20 സെക്കൻഡ് കൈകൾ ശുചിയാക്കുക.
മാസ്‌ക് മൂക്കും വായും മുഴുവനായും മൂടണം
മാസ്‌ക് കഴുത്തിലേക്കോ താടിയിലേക്കോ താഴ്ത്തി വയ്ക്കരുത്.
മാസ്‌കിന്റെയും മുഖത്തിന്റെയും ഇടയിൽ വിടവ് ഉണ്ടാകരുത്.
നനവ് തോന്നിയാൽ ഉടൻ മാറ്റി മറ്റൊന്ന് ധരിക്കുക.
ആറു മണിക്കൂറിലേറെ ഒരേ മാസ്‌ക് ധരിക്കരുത്.
ഉപയോഗ ശേഷം അണുവിമുക്തമാക്കാതെ വീണ്ടും ഉപയോഗിക്കരുത്.
ഓരോ കുടുംബാംഗത്തിനും വെവ്വേറെ മാസ്‌ക് വേണം.
മറ്റൊരാളുടെ മാസ്‌ക് ഉപയോഗിക്കുത്
മാസ്‌കിന്റെ മുന്നിൽ തൊടരുത്. തൊട്ടാൽ കൈകൾ സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് അണുവിമുക്തമാക്കണം.
ഉപയോഗിച്ച മാസ്‌ക് അലക്ഷ്യമായി വീട്ടിൽ വയ്ക്കുകയോ പുറത്തു വലിച്ചെറിയുകയോ ചെയ്യരുത്.
കുട്ടികളോ വളർത്തു മൃഗങ്ങളോ ഉപയോഗിച്ച മാസ്‌കുമായി സമ്പർക്കം വന്നാൽ പ്രത്യാഘാതം ഗുരുതരമായിരിക്കും
മാസ്‌ക് ഉപയോഗിക്കാൻ പാടില്ലാത്തവർ
രണ്ടു വയസ്സിൽ താഴെയുള്ള കുട്ടികൾ
അബോധാവസ്ഥയിൽ ഉള്ളവർ
ശ്വാസതടസം നേരിടുന്നവർ
സ്വയം മാസ്‌ക് ഊരാൻ കഴിയാത്തവർ
മാസ്‌ക് അഴിക്കുമ്പോൾ ശ്രദ്ധിക്കുക
മാസ്‌കിന്റെ മുന്നിൽ തൊടാതെതെ ചരടുകളിൽ പിടിച്ചു അഴിക്കുക.
ആദ്യം താഴത്തെ ചരടും പിന്നീട് മുകളിലത്തെ ചരടും അഴിക്കുക.
അഴിച്ച മാസ്‌ക് ഉടൻ അണുവിമുക്തമാക്കുക.
മാസ്‌ക് മാറ്റിയ ശേഷം സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് 20 സെക്കൻഡ് കൈകൾ അണുവിമുക്തമാക്കുക.
തുണിമാസ്‌ക് എങ്ങനെ അണുവിമുകതമാക്കാം?
ഉപയോഗിച്ച മാസ്‌ക് സോപ്പ് ലായനിയിൽ മുക്കി വയ്ക്കുക, ശേഷം വൃത്തിയായി കഴുകി വെയിലത്തു ഉണക്കി എടുക്കുക.
വെയിൽ ഇല്ലെങ്കിൽ പ്രഷർ കുക്കറിലെ വെള്ളത്തിൽ 10 മിനിറ്റ് അല്ലെങ്കിൽ സാധാരണ പാത്രത്തിൽ തിളയ്ക്കുന്ന വെള്ളത്തിൽ 15 മിനിറ്റ് പുഴുങ്ങി ഉണക്കി എടുക്കാം.
ഇസ്തിരിയോ ഉപയോഗിച്ച് 15 മിനിറ്റ് ചൂട് കൊടുക്കാം.
അണുവിമുക്തമാക്കിയ മാസ്‌ക് വൃത്തിയുള്ള പ്ലാസ്റ്റിക് കവറിൽ സീൽ ചെയ്തു സൂക്ഷിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |