തിരുവനന്തപുരം : ഡെങ്കിപ്പനി പ്രതിരോധത്തിനും നിയന്ത്രണത്തിനുമായി ആരോഗ്യ വകുപ്പിൻെറ നേതൃത്വത്തിൽ ഇന്നു മുതൽ സംയോജിത കൊതുക് നിയന്ത്രണ പരിപാടി നടത്തുമെന്ന് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. വാർഡ്തല ആരോഗ്യ ശുചിത്വ സമിതികളുടെ നേതൃത്വത്തിൽ 50 വീടിന് രണ്ട് വോളന്റിയർമാരെ തിരഞ്ഞെടുത്തിട്ടുണ്ട്. ഇവർ ഇന്നും നാളെയും ഭവന സന്ദർശനം നടത്തി കൊതുക് നശീകരണം ഉറപ്പാക്കും. 10ന് തോട്ടങ്ങളിലും കെട്ടിടനിർമ്മാണ സ്ഥലങ്ങളിലും ഉടമസ്ഥരുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തിലും 11ന് പൊതുസ്ഥലങ്ങൾ, ആൾപാർപ്പില്ലാത്ത ഇടങ്ങൾ, അതിഥി തൊഴിലാളികളുടെ വാസസ്ഥലങ്ങൾ എന്നിവ കേന്ദ്രീകരിച്ചും 12ന് സ്‌കൂളുകൾ, ഓഫീസുകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിലും പരിപാടി സംഘടിപ്പിക്കും. കൊവിഡ് പ്രതിരോധ മുൻകരുതലുകൾ സ്വീകരിച്ചാണ് പരിപാടി നടത്തേണ്ടതെന്നും മന്ത്രി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |