ചേർത്തല: ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത കുരുന്നുകൾക്ക് കൈത്താങ്ങായി ശ്രീനാരായണ സമഭാവന സാംസ്‌കാരിക കേന്ദ്രം. എസ്.എൻ.ഡി.പി യോഗം വനിതാ സംഘം കേന്ദ്ര സമിതിയുടെയും ശ്രീനാരായണ എംപ്ലോയീസ് ഫോറത്തിന്റെയും പെൻഷണേഴ്‌സ് കൗൺസിലിന്റെയും സഹകരണത്തോടെയാണ് പദ്ധതി ആവിഷ്‌കരിക്കുന്നത്.
സ്മാർട്ട് ഫോൺ, കമ്പ്യൂട്ടർ, ലാപ് ടോപ്,ടെലിവിഷൻ, ഐ പാഡ് എന്നിവയിൽ ഏതെങ്കിലുമൊന്ന് സ്വന്തമായി ഇല്ലാത്ത നിർദ്ധന കുടുംബത്തിലെ സമർത്ഥരായ വിദ്യാർത്ഥികൾക്കാണ് സഹായം എത്തിക്കുന്നത്. പുതിയത് വാങ്ങിനൽകാൻ സാധിക്കുന്നവർക്കും പദ്ധതിയിൽ പങ്കാളികളാകാം. പഠനോപകരണങ്ങൾ വിദ്യാർത്ഥികൾക്ക് നേരിട്ട് വിതരണം ചെയ്യും.പ്രൊജക്ടറുകൾ ഉപയോഗിച്ച് ശാഖാതലത്തിൽ പഠനമുറികൾ സജ്ജീകരിക്കാനും തീരുമാനമുണ്ട്. ഫോൺ: പി.വി. രജിമോൻ 9446040661, എസ്.അജുലാൽ 9446526859 (കോഓർഡിനേറ്റഴ്സ്), അഡ്വ.സംഗീത വിശ്വനാഥൻ, സെക്രട്ടറി, വനിതാസംഘം 9995803852, ഡോ.വി.ശ്രീകുമാർ,സെക്രട്ടറി,എസ്.എൻ.ഇ.എഫ്-8848209549, ജി. ചന്തു,പ്രസിഡന്റ്,എസ്.എൻ.പി.സി-94470 19611
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |