ചിന്തയിലും കാഴ്ചപ്പാടിലുമെല്ലാം സച്ചി എന്നും വ്യത്യസ്തനായിരുന്നു. സൗഹൃദങ്ങളായിരുന്നു സച്ചിയുടെ സമ്പത്ത്
എന്നും സൗഹൃദങ്ങളായിരുന്നു സച്ചിയുടെ സമ്പത്ത്. ബിജു മേനോൻ, ഷാജൂൺ കാര്യൽ,പി. സുകുമാർ, സുരേഷ് കൃഷ് ണ എന്നിവരാണ് ആത്മാർത്ഥ സ് നേഹിതർ. ഈ സൗഹൃദത്തിലാണ് തക്കാളി ഫിലിംസും ചേട്ടായീസ് സിനിമയും ഉണ്ടാവുന്നത്.ചേട്ടായീസ് വിജയം നേടിയെങ്കിലും ഈ ബാനറിൽ അടുത്ത ചിത്രം ഒരുക്കാൻ തിരക്കമൂലം സാധിച്ചില്ല. ചോക് ളേറ്റ്, മേക്കപ്പ് മാൻ, സീനിയേഴ്സ്, ഡബിൾസ് എന്നിവയെല്ലാം ഹ്യുമർ ടോണിലാണ് തിരക്കഥ ഒരുക്കിയത്. റൺ ബേബി റണ്ണാണ് വേറിട്ട തിരക്കഥ. ജോഷി സംവിധാനം ചെയ്ത ഈ മോഹൻലാൽ സിനിമ വൻ വിജയം നേടി. അനാർക്കലിയാണ് സച്ചി സംവിധാനം ചെയ്ത ആദ്യ ചിത്രം. എന്നും പൃഥ്വിരാജായിരുന്നു സച്ചിയുടെ പ്രിയ നടൻ. സച്ചിയുടെ സിനിമകളിൽ ഏറ്റവും കൂടുതൽ അഭിനയിച്ച താരവും പൃഥ്വിരാജ് തന്നെ. സംവിധാനം ചെയ്ത രണ്ടു സിനിമയിലും പോയവർഷം സച്ചി തിരക്കഥ എഴുതിയ ഡ്രൈവിംഗ് ലൈസൻസിലും പൃഥ്വിരാജായിരുന്നു നായകൻ. അയ്യപ്പനും കോശിയുമായിരുന്നു സച്ചി സംവിധാനം ചെയ്ത രണ്ടാമത് സിനിമ. ഡ്രൈവിംഗ് ലൈസൻസിനു പിന്നാലെ എത്തിയ അയ്യപ്പനും കോശിയും വൻ വിജയം നേടി. രണ്ടു പൃഥ്വിരാജ് സിനിമകളുടെ ജോലിയിലായിരുന്നു സച്ചി.പൃഥ്വിരാജ് ഒരിക്കൽ പറഞ്ഞു.സച്ചി എന്തെഴുതിയാലും താൻ ആ ചിത്രത്തിൽ അഭിനയിച്ചിരിക്കുമെന്ന്.
ചിന്തയിൽ വ്യത്യസ്തനായ സച്ചി
ചിന്തയിലും കാഴ്ചപ്പാടിലുമെല്ലാം സച്ചി എന്നും വ്യത്യസ്തൻ. സംവിധായകനാവണമെന്ന ആഗ്രഹത്തോടെയാണ് വന്നത്. എന്നാൽ തിരക്കഥാകൃത്താവാനായിരുന്നു നിയോഗം. മാല്യങ്കര എസ്. എൻ ജി കോളേജിൽ പഠിക്കുമ്പോൾത്തന്നെ സച്ചിദാനന്ദൻ എന്ന സച്ചി കലാരംഗത്തു സജീവമായിരുന്നു. ശേഷം നിയമപഠനം. ഹൈക്കോടതിയിൽ അഭിഭാഷകനായി പ്രവർത്തിക്കുമ്പോഴാണ് സേതുവിനെ പരിചപ്പെടുന്നത്. ആ സൗഹൃദം സച്ചി സേതു എന്ന തിരക്കഥാകൃത്ത് കൂട്ടുക്കെട്ടായി മാറി. റോബിൻഹുഡ് എന്ന സിനിമയ്ക്കാണ് ആദ്യമായി തിരക്കഥ എഴുതുന്നത്. രണ്ടുപേരും ചേർന്ന് സംവിധാനം ചെയ്യാനായിരുന്നു തീരുമാനം. അതുൽ കുൽക്കർണിയെയും അരുൺ എന്ന നടനെയും പ്രധാന കഥാപാത്രങ്ങളാക്കി സിനിമയുടെ പൂജ വരെ കഴിഞ്ഞു. എന്നാൽ വിതരണക്കാരുമായുള്ള ചില തർക്കങ്ങളെ തുടർന്ന് ചിത്രം നടന്നില്ല.മറ്രുള്ളവർക്കുവേണ്ടി എഴുതൂ. ശേഷം സംവിധാനത്തിലേക്ക് ഇറങ്ങൂ. അടുത്ത സുഹൃത്തുക്കൾ ഉപദേശിച്ചു. പണം വാരി ചിത്രങ്ങൾ എഴുതുകയും സംവിധാനം ചെയ്യുകയും ചെയ്യുമ്പോഴും മനസിലുള്ളത് ഇത്തരം സിനിമ അല്ലായിരുന്നു. പണം മുടക്കുന്നവർക്ക് അത് തിരികെ ലഭിക്കണം എന്ന ചിന്തയാണ് വാണിജ്യ സിനിമകൾക്കൊപ്പം തുടരാൻ പ്രേരിപ്പിക്കുന്നത്.
രാമലീല ചർച്ച ചെയ്ത രാഷ്ടീയ ചിന്ത എന്റേത് അല്ല. ആ സിനിമയിലെ ചില ഡയലോഗുകൾ ഒരുപാടുപേരെ വേദനിപ്പിച്ചതായി കേട്ടു. ദുശീലങ്ങളുണ്ടോ എന്നു ചോദിക്കുന്ന ഒരു സീൻ ഉണ്ടായിരുന്നു. ഇപ്പോൾ നിറുത്തി. അത് കമ്യൂണിസമാണെന്ന് പറയുന്ന സീനൊക്കെ ചിലരെ വേദനിപ്പിച്ചിരുന്നു. ഞാൻ ഒരു ഇടതുവിമർശകനൊന്നുമല്ല.ഇപ്പോൾ നടക്കുന്ന ചില കാര്യങ്ങളിൽ അവരോട് യോജിപ്പുണ്ട്. അതേ പോലെ ചില കാര്യങ്ങളിൽ രൂക്ഷ വിമർശനവുമുണ്ട്. കോളേജിൽ പഠിക്കുമ്പോൾ രണ്ടാം വർഷം വരെ ഞാൻ എസ്. എഫ്. െഎ ആയിരുന്നു. പിന്നെ നിറുത്തി.
ലോ കോളേജിൽ പോലും എനിക്ക് രാഷ്ട്രീയം ഉണ്ടായിരുന്നില്ല. രാമലീല കേരള രാഷ്ട്രീയം പറയുന്ന സിനിമ ആയിരുന്നില്ല ആദ്യം. ദേശീയ രാഷ്ട്രീയം പറയുന്ന സിനിമ ആയിരുന്നു. ഇതിനായി 25 ദിവസം ഡൽഹിയിൽ പോയി താമസിക്കുകയും പലരുമായി സംസാരിക്കുകയുമൊക്കെ ചെയ്തതാണ്.
ഒരു യുവ എം.പി ഹിന്ദിയിലൊക്കെ പാർലമെന്റിൽ സംസാരിക്കുന്ന തരത്തിലാണ് ആദ്യം കഥ ഉണ്ടായിരുന്നത്. അപ്പോഴാണ് ദേശീയ രാഷ്ട്രീയം തന്നെ മാറുന്നത്. ബി. ജെ. പിയും മോദിയും അധികാരത്തിൽ വന്നു .എല്ലാം ആകെ മാറി. പിന്നീടാണ് രാമലീല കേരളരാഷ്ട്രീയത്തിലേക്ക് മാറ്റുന്നത്- സച്ചി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |