തിരുവനന്തപുരം: പതിനൊന്നാം സംസ്ഥാന ശമ്പള പരിഷ്കരണ കമ്മിഷന്റെ പ്രവർത്തനത്തിനായി എട്ട് കമ്പ്യൂട്ടറുകളും ഒരു ലാപ് ടോപ്പും വാങ്ങുന്നതിനായി 3.30ലക്ഷം രൂപയ്ക്ക് ഭരണാനുമതി നൽകി ധനവകുപ്പിന്റെ ഉത്തരവ്. ഫെബ്രുവരി ഒന്നിനാണ് കമ്മിഷൻ പ്രവർത്തനമാരംഭിച്ചത്. സർക്കാരിന്റെ ഇ-മാർക്കറ്റ് പ്ലേസ് പോർട്ടൽ വഴി കമ്പ്യൂട്ടറുകൾ വാങ്ങാൻ തീരുമാനിച്ചെങ്കിലും കൊവിഡ് പ്രതിസന്ധി വന്നതോടെ ഇത് നടക്കാതെ വന്നതിനെ തുടർന്നാണ് ഇപ്പോൾ വീണ്ടും അനുമതി നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |