തിരുവനന്തപുരം: നൂറിലേറെ റാങ്ക് ലിസ്റ്റുകളുടെ കാലാവധി ഇന്ന് അവസാനിക്കാനിരിക്കെ ഉദ്യോഗാർത്ഥികൾ ആശങ്കയിൽ. നാലിലൊന്ന് നിയമനം പോലും നടക്കാത്ത ലിസ്റ്റുകളാണ് മിക്കതും.
ഒഴിവുകൾ യഥാസമയം റിപ്പോർട്ട് ചെയ്യാത്തതാണ് കാരണം. ലോക്ക് ഡൗണിനിടയിലെ വിരമിക്കൽ ഉൾപ്പെടെ ആയിരക്കണക്കിന് ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യുന്നതിനു മുമ്പേ റാങ്ക് ലിസ്റ്റുകളുടെ കാലാവധി അവസാനിക്കുന്നത് നിയമനം പ്രതീക്ഷിച്ചിരുന്ന ആയിരക്കണക്കിന് ഉദ്യോഗാർത്ഥികളെ പ്രതിസന്ധിയിലാക്കി.
പ്രളയവും കൊവിഡും കാരണം നിയമനം മുടങ്ങിയ പശ്ചാത്തലത്തിൽ ആറു മാസമെങ്കിലും കാലാവധി നീട്ടണമെന്നാണ് ഉദ്യോഗാർത്ഥികൾ ആവശ്യപ്പെടുന്നത്.
പലരും ഇനിയൊരു പരീക്ഷ എഴുതാൻ കഴിയാത്തവിധം പ്രായപരിധി കഴിഞ്ഞവരാണ്.
മിക്ക ലിസ്റ്റുകളിലും ഇരുപത് ശതമാനത്തിൽ താഴെയാണ് നിയമനം നടന്നത്.പി.എസ്.സിയുടെയും സർക്കാർ ഓഫീസുകളുടെയും പ്രവർത്തനം ലോക്ക് ഡൗൺ മൂലം രണ്ട് മാസത്തിലധികം പൂർണമായും നിലച്ചതോടെ ഒഴിവുകൾ റിപ്പോർട്ട് ചെയ്യാനോ നിയമന ശുപാർശകൾ തയ്യാറാക്കാനോ കഴിയാത്ത സാഹചര്യവുമുണ്ട്. പൊലീസ് റാങ്ക് ലിസ്റ്റുകൾ പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് നാലു മാസത്തോളം മരവിപ്പിച്ചിരുന്നു. ഇക്കഴിഞ്ഞ 19 നും നിരവധി ലിസ്റ്റുകളുടെ കാലാവധി അവസാനിച്ചിരുന്നു.
ചില നിയമനങ്ങൾ
ലാസ്റ്റ് ഗ്രേഡ്: 8%
സിവിൽ എക്സൈസ് ഓഫീസർ: 6%
സിവിൽ പൊലീസ് ഓഫീസർ :-30%
സപ്ലൈകോ സെയിൽസ്‌മാൻ : 20 %
കമ്പനി/ബോർഡ്/കോർപറേഷൻ: 20%
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |