തിരുവനന്തപുരം: കേരള സർക്കാരിന്റെ നിഷേധാത്മക നിലപാടിനെത്തുടർന്ന് കേന്ദ്ര സർക്കാർ താത്കാലികമായി റദ്ദാക്കിയ ശിവഗിരി തീർത്ഥാടന സർക്യൂട്ട് പദ്ധതി പുന:സ്ഥാപിച്ചത് കേന്ദ്രമന്ത്രി വി.മുരളീധരന്റെ ഇടപെടലിനെ തുടർന്നാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു.
ലോകമെങ്ങുമുള്ള ശ്രീനാരായണീയരോടും കേരളത്തിലെ ജനങ്ങളോടുമുള്ള നരേന്ദ്ര മോദി സർക്കാരിന്റെ പ്രതിബദ്ധതയാണിത് വ്യക്തമാകുന്നത്. പദ്ധതി പ്രവർത്തനം തുടങ്ങുന്നതിൽ സംസ്ഥാന സർക്കാർ വീഴ്ച വരുത്തിയതാണ് കേന്ദ്ര ടൂറിസം വകുപ്പ് പദ്ധതി താത്കാലികമായി റദ്ദാക്കാനിടയാക്കിയത്. ശിവഗിരി തീർത്ഥാടന സർക്യൂട്ട് അട്ടിമറിക്കാനായിരുന്നു സംസ്ഥാനത്തിന്റെ ശ്രമം. കേന്ദ്ര മന്ത്രി വി.മുരളീധരന്റെ സമയോചിത ഇടപെടലിനെ തുടർന്നാണ് പദ്ധതിയുമായി മുന്നോട്ടു പോകാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്. സംസ്ഥാനത്തിന്റെ ആവശ്യപ്രകാരമാണ് പദ്ധതി പുന:സ്ഥാപിച്ചതെന്ന് പറയുന്ന മന്ത്രി കടകംപള്ളി സുരേന്ദ്രൻ കണ്ണടച്ച് ഇരുട്ടാക്കുകയാണെന്ന് സുരേന്ദ്രൻ പറഞ്ഞു.
.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |