സ്വജനപക്ഷപാതം വളരെ രൂക്ഷമായി കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ പുതുതലമുറയ്ക്ക് അവരുടെ കഴിവുകൾ ഫലപ്രദമായ രീതിയിൽ ജനങ്ങൾക്ക് മുന്നിൽ എത്തിക്കാനുള്ള ഏറ്റവും അനുയോജ്യമായ വഴികൾ അവതരിപ്പിക്കുന്ന പുസ്തകമാണ് 'ടാലെന്റ്റ് വേർസ്സ്സ് നെപോട്ടിസം '. എറണാകുളം സ്വദേശിയായ അമർനാഥ് കെ എ എന്ന ഒന്നാം വർഷ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയാണ് ഈ പുസ്തകം രചിച്ചത്. പ്രസിദ്ധീകരിച്ച് മൂന്ന് ദിവസത്തിനുള്ളിൽ തന്നെ പുസ്തകം ആമസോൺ ബെസ്റ്റ് സെല്ലർ പട്ടികയിൽ മുൻനിരയിൽ ഇടം പിടിക്കുകയും ചെയ്തു.
അമർനാഥ് സ്വന്തം ജീവിതാനുഭവങ്ങളും സുഹൃത്തുക്കളുടെ അനുവങ്ങളും കോർത്തിണക്കിയാണ് 'ടാലെന്റ്റ് വേർസ്സ്സ് നെപോട്ടിസം' രചിച്ചിരിക്കുന്നത്. എല്ലാ മേഖലകളിലും അവസരസമത്വമില്ലായ്മയാണ് ഇന്നത്തെ തലമുറ നേരിടുന്ന പ്രധാന പ്രതിസന്ധി. ഇതിന് എല്ലാം തന്നെയുള്ള പരിഹാരമാർഗങ്ങളാണ് ഈ പുസ്തകം പങ്കുവയ്ക്കുന്നത്. ഭാവാത്മകമായ കഥയുടെ രൂപത്തിൽ ആശയം അവതരിപ്പിച്ചിരിക്കുന്നതിനാൽ പ്രായഭേദമെന്യേ ഏവർക്കും ആസ്വദിക്കാവുന്ന രീതിയിൽ ആണ് ഈ പുസ്തകത്തിന്റെ രചന.
ഈ ചെറിയ പ്രായത്തിൽ തന്നെ സ്വന്തം ജീവതാനുഭവങ്ങളിൽ നിന്നും എഴുതാൻ അമർനാഥിന് പ്രചോദനമായത് മാതാപിതാക്കളും സുഹൃത്തുക്കളുമാണ്. സ്വന്തം കഴിവുകൾ വേണ്ട വിധത്തിൽ അംഗീകരിക്കപ്പെടാതെ മാനസിക സംഘർഷങ്ങൾക്ക് ഇരയാകുന്ന യുവതലമുറയ്ക്ക് 'ടാലെന്റ്റ് വേർസ്സ്സ് നെപോട്ടിസം ' വഴികാട്ടിയാകുന്നു. നിലവിൽ പുസ്തകത്തിന്റെ ഇംഗ്ലീഷ് പതിപ്പാണ് റീലീസ് ചെയ്തിരിക്കുന്നത്. വൈകാതെ മലയാളം പതിപ്പും പ്രസിദ്ധീകരിക്കുമെന്ന് അമർനാഥ് കേരള കൗമുദി ഔൺലൈനോട് പറഞ്ഞു.ഈ പുസ്തകം ഇബുക്ക് കൂടാതെ പ്രിന്റ് രൂപത്തിലും ലഭ്യമാണ്. ഇതിനോടകം നിരവധി പേരാണ് ഈ പുസ്തകം ഔർഡർ ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |