തിരുവനന്തപുരം:ലോക്ക് ഡൗണിന്റെ ഭാഗമായി നിറുത്തി വച്ച ഡ്രൈവിംഗ് ലേണേഴ്‌സ് ലൈസൻസ് ടെസ്റ്റുകൾ ഇന്ന് മുതൽ ഓൺലൈനായി നടത്തുമെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു. മോട്ടോർ വാഹന വകുപ്പിന്റെ ഓഫീസുകളിൽ അപേക്ഷകർ നേരിട്ടെത്തുന്നത് ഒഴിവാക്കാനാണിത്.
ഓൺലൈനായി അപേക്ഷിച്ചവർക്ക് അവരുടെ സ്ഥലങ്ങളിലിരുന്ന് കമ്പ്യുട്ടറോ മൊബൈൽ ഫോണോ ഉപയോഗിച്ച് ടെസ്റ്റിൽ പങ്കെടുക്കുന്നതിനുള്ള സൗകര്യമൊരുക്കാൻ മോട്ടോർ വാഹന വകുപ്പിന് നിർദ്ദേശം നൽകി. ടെസ്റ്റിൽ പങ്കെടുക്കുന്നവർക്ക് ഓൺലൈനായി ലൈസൻസ് നൽകും . സ്വയം പ്രിന്റ് എടുത്ത് ഉപയോഗിക്കാൻ കഴിയുന്ന വിധത്തിൽ ക്രമീകരണങ്ങൾ വരുത്തും. ലൈസൻസ് ആറ് മാസം തികയുമ്പോൾ ഓൺലൈനായി പുതുക്കാം.
മോട്ടോർ വാഹന നിയമങ്ങളുമായി ബന്ധപ്പെട്ട ചോദ്യബാങ്കിൽ നിന്ന് നിശ്ചിത എണ്ണം ചോദ്യങ്ങൾക്ക് ശരിയുത്തരം രേഖപ്പെടുത്തുമ്പോൾ ടെസ്റ്റിൽ വിജയിക്കും. ഒരു ദിവസം ടെസ്റ്റിൽ പങ്കെടുക്കാവുന്നവരുടെ എണ്ണം ടെസ്റ്റിന്റെ സമയം എന്നിവ മോട്ടോർ വാഹന വകുപ്പ് അറിയിക്കും.
.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |