തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് പ്രോട്ടോക്കോളില്‍ മാറ്റംവരുത്തി സര്‍ക്കാര്‍ ഉത്തരവ്. രണ്ടു തവണ തുടര്‍ച്ചയായി നെഗറ്റീവ് ഫലംവന്നാല്‍ മാത്രം കൊവിഡ് രോഗികളെ ഡിസ്ചാര്‍ജ് ചെയ്താല്‍ മതിയെന്ന നിബന്ധനയാണ് സര്‍ക്കാര്‍ പിന്‍വലിച്ചത്.
പുതിയ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കൊവിഡ് രോഗികളെ ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്യുന്നതിന് ഇനി രണ്ടു പരിശോധനകള്‍ ആവശ്യമില്ല. ആദ്യ ടെസ്റ്റ് പോസിറ്റീവായി 10 ദിവസം പിന്നിടുമ്പോൾ രോഗലക്ഷണങ്ങള്‍ ഇല്ലാതിരിക്കുകയും, ടെസ്റ്റില്‍ നെഗറ്റീവാകുകയും ചെയ്താല്‍ ഡിസ്ചാര്‍ജ് ചെയ്യാം. പോസിറ്റീവായാല്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ടെസ്റ്റ് നടത്തി റിസള്‍ട്ട് നെഗറ്റീവാകുമ്പോള്‍ ഡിസ്ചാര്‍ജ് ചെയ്യണം. ചെറിയ ലക്ഷണങ്ങള്‍ കാണിക്കുന്ന കൊവിഡ് രോഗികളെയും രോഗലക്ഷണമില്ലെങ്കില്‍ പത്താം ദിവസം ടെസ്റ്റ് ചെയ്യാം. പല വിഭാഗങ്ങളായി തിരിച്ചാവും കൊവിഡ് രോഗികളെ ഡിസ്ചാര്‍ജ് ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയെന്നും ഉത്തരവില്‍ പറയുന്നു.
ഡിസ്ചാര്‍ജ് ചെയ്യുന്നവര്‍ യാത്ര ചെയ്യുന്നതും ബന്ധുക്കളെ കാണുന്നതും വിവാഹങ്ങളിലും മറ്റു ചടങ്ങുകളിലും പങ്കെടുക്കുന്നതും ഏഴു ദിവസത്തേക്ക് ഒഴിവാക്കണമെന്നും നിര്‍ദേശത്തിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |