ശിവഗിരി :സ്വാമി ശാശ്വതികാനന്ദയുടെ 18-ാം വാർഷിക സമാധിദിനം ശിവഗിരി മതാതീത ആത്മീയസംഘം സമുചിതമായി ആചരിച്ചു. സ്വാമിയുടെ സമാധിയിൽ പ്രാർത്ഥനയ്ക്കും പുഷ്പാർച്ചനയ്ക്കും ശേഷം നടന്ന അനുസ്മരണ സമ്മേളനം ജനറൽ കൺവീനർ ബിജുപപ്പൻ ഉദ്ഘാടനം ചെയ്തു. ചെയർമാൻ കെ.എ. ബാഹുലേയൻ അദ്ധ്യക്ഷത വഹിച്ചു. തുടർന്ന് നേതാക്കൻമാരായ .അജി.എസ്.ആർ.എം,വിശ്വലാൽ, സന്തോഷ്, ബോബി വർക്കല,അ ഡ്വ. പ്രദീപ് കുറുതാളി, പ്രാക്കുളം മോഹനൻ, രാജേഷ് കുമാർ, നെടുമം ജയകുമാർ എന്നിവർ സംസാരിച്ചു.
caption സ്വാമി ശാശ്വതികാനന്ദയുടെ സമാധിയിൽ ശിവഗിരി മതാതീത ആത്മീയ സംഘം നേതാക്കൾ പുഷ്പാർച്ചനയും പ്രാർത്ഥനയും നടത്തുന്നു. ചെയർമാൻ കെ.എ.ബാഹുലേയൻ, ജനറൽ കൺവീനർ ബിജു പപ്പൻ, എസ്.എൻ.ഡി.പി യോഗം വർക്കല യൂണിയൻ സെക്രട്ടറി അജി എസ്.ആർ.എം, വിശ്വലാൽ, സന്തോഷ്, രാജേഷ് കുമാർ, ബോബി വർക്കല, അഡ്വ. പ്രദീപ് കുറുതാളി, പ്രാക്കുളം മോഹനൻ, നെടുമം ജയകുമാർ എന്നിവർ സമീപം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |