ഇന്ന് പുലർച്ചെയാണ് പ്രമുഖ നൃത്ത സംവിധായിക സരോജ് ഖാനെ (71) മരണം കവർന്നത്. ഹൃദയാഘാതമായിരുന്നു മരണ കാരണം. ബോളിവുഡ് ഒന്നടങ്കം ഞെട്ടലോടെയാണ് ഈ വിയോഗവാർത്ത കേട്ടത്. ബോളിവുഡിന്റെ മാസ്റ്റർജിക്ക് ആദരാഞ്ജലി അർപ്പിച്ച് മാധുരി ദിക്ഷിതും അക്ഷയ്കുമാറും ഉൾപ്പെടെയുള്ളവർ സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തി.
'എന്റെ സുഹൃത്തും ഗുരുവുമായ സരോജ് ഖാന്റെ നഷ്ടത്തിൽ ഞാൻ ആകെ തകർന്നുപോയി'-മാധുരി ദീക്ഷിത് ട്വീറ്റ് ചെയ്തു. 80 കളിലും 90 കളിലും ശ്രീദേവി, മാധുരി ദീക്ഷിത് എന്നിവരോടൊപ്പം പ്രവർത്തിച്ചതോടെയാണ് സരോജ് ഖാൻ കൂടുതൽ പ്രശസ്തയായത്.
സരോജ് ഖാന്റെ മരണത്തിന് പിന്നാലെ ട്വിറ്ററിലൂടെ ആദ്യം അനുശോചനം രേഖപ്പെടുത്തിയത് നടൻ അക്ഷയ് കുമാറാണ്, ' സരോജ് ഖാൻ ജി ഇല്ലെന്ന വാർത്ത കേട്ട് ഞെട്ടലോടെയാണ് എഴുന്നേറ്റത്.ആർക്കും ചെയ്യാൻ കഴിയുന്നതുപോലെ നൃത്തത്തെ എളുപ്പമാക്കി, ബോളിവുഡിന്റെ വലിയ നഷ്ടം' അദ്ദേഹം ട്വീറ്റ് ചെയ്തു.
Woke up to the sad news that legendary choreographer #SarojKhan ji is no more. She made dance look easy almost like anybody can dance, a huge loss for the industry. May her soul rest in peace 🙏🏻
— Akshay Kumar (@akshaykumar) July 3, 2020
സരോജ് ഖാന്റെ മരണം നൃത്ത മേഖലയ്ക്ക് വലിയ നഷ്ടമാണെന്ന് സംവിധായകനും നൃത്ത സംവിധായകനുമായ റെമോ ഡിസൂസ ട്വീറ്റ് ചെയ്തു.
#RIP SAROJI YOU WILL BE MISSED .... big loss to dance fraternity ..... pic.twitter.com/1Kv5B6CpKv
— Remo D'souza (@remodsouza) July 3, 2020
'സരോജ് ഖാന്റെ നഷ്ടത്തിൽ ഞങ്ങൾ ഖേദിക്കുന്നു. അവർ നൃത്ത സംവിധാനത്തിലൂടെ സംഗീതത്തിന് ജീവൻ നൽകി.അവരുടെ സുഹൃത്തുക്കളുടെയും കുടുംബത്തിന്റെയും ദു:ഖത്തിൽ പങ്കുചേരുന്നു'- കോൺഗ്രസ് ട്വീറ്റ് ചെയ്തു. സരോജ് ഖാന് ആദരാഞ്ജലി അപ്പിച്ച് കേന്ദ്രമന്ത്രി ഡോ.ജിതേന്ദ്ര സിംഗും ട്വീറ്ര് ചെയ്തു.
Saddened to hear of the demise of #SarojKhan . She was the one who institutionalised choreography in Indian Cinema. pic.twitter.com/m6NXctJ2mt
— Dr Jitendra Singh (@DrJitendraSingh) July 3, 2020
1948ൽ ജനിച്ച സരോജ് ഖാൻ തന്റെ മൂന്നാം വയസിൽ ബാലതാരമായിട്ടാണ് കലാരംഗത്തെത്തുന്നത്. 1950കളിൽ കൊറിയോഗ്രാഫർ ബി സോഹൻലാലിനൊപ്പം പ്രവർത്തിച്ചു തുടങ്ങി. നൃത്ത സംവിധാന രംഗത്ത് നാല് പതിറ്റാണ്ടോളം സജീവമായിരുന്നു സരോജ് ഖാൻ. ബോളിവുഡിനെ മാത്രമല്ല ഇന്ത്യയിലെ മുഴുവൻ കലാ പ്രേമികളെയേയും ആകർഷിച്ച, എക്കാലത്തെയും ഹിറ്റുകളായി മാറിയ ഡാൻസ് നമ്പറുകളായ ഹവാ ഹവാ, എക് ദോ തീൻ, ദഖ് ദഖ് കർനേ ലഖാ, ഡോലാ രേ, തുടങ്ങിയവ സരോജ് ഖാന്റെ കൊറിയോഗ്രഫിയിൽ പിറന്നവയായിരുന്നു.
1974 ൽ ഗീതാ മേരാ നാം എന്ന ചിത്രത്തിലെ ഗാനങ്ങൾക്ക് നൃത്തസംവിധാനം ചെയ്താണ് കരിയർ തുടങ്ങുന്നത്. ബോളിവുഡിൽ 'മാസ്റ്റർജി' എന്ന പേരിൽ അറിയപ്പെട്ടിരുന്ന സരോജ് ഖാൻ രണ്ടായിരത്തിലധികം ഗാനങ്ങൾക്കാണ് കൊറിയോഗ്രഫി ചെയ്തത്. ദേവദാസ്, ജബ് വി മെറ്റ്, 2007 ലെ തമിഴ് ചിത്രം ശ്രിംഗാരം എന്നീ ചിത്രങ്ങളിലൂടെ മികച്ച കൊറിയോഗ്രഫിക്കുള്ള ദേശീയ അവാർഡുകൾ തേടിയെത്തി. 2005-2010 കാലയളവിൽ ടിവിയിൽ റിയാലിറ്റി ഷോ ജഡ്ജിയായും പ്രവർത്തിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |